കോട്ടയത്ത് വര്‍ക്ക്‌ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം; കട ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്

കോട്ടയം: നാട്ടകം സിമന്റ് കവലയില്‍ വര്‍ക്ക് ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ പരിക്കേറ്റ കട ഉടമ ജോഷിയെയും ജീവനക്കാരന്‍ നിക്സണെയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കട ഒഴിയുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആസിഡ് ആക്രമണം ഉണ്ടായത്. ബന്ധുവിന്റെ കെട്ടിടത്തിലാണ് ജോഷിയുടെ വര്‍ക്ക്‌ഷോപ്പ്. പത്തുമാസം കൂടുമ്പോള്‍ കെട്ടിടത്തിന്റെ കരാര്‍ പുതുക്കിയാണ് ഇദ്ദേഹം കട നടത്തിയിരുന്നത്.

Advertisements

ഇതിനിടെ കഴിഞ്ഞ ദിവസം കെട്ടിട ഉടമയായ തമ്പി കട ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് കട ഒഴിയുന്നതിനെച്ചൊല്ലി തമ്പിയും ജോഷിയും തമ്മില്‍ വാക്കേറ്റവും കടയ്ക്കുള്ളില്‍ വെച്ച് ഏറ്റുമുട്ടലും ഉണ്ടായിരുന്നു.

ഇതിനു ശേഷം മടങ്ങിയെത്തിയ തമ്പി കൈയിലുണ്ടായിരുന്ന ആസിഡ് ഇരുവര്‍ക്കും നേരെ പ്രയോഗിക്കുകയായിരുന്നു. റബറിനു അടിയ്ക്കുന്ന ആസിഡാണ് ഇരുവര്‍ക്കും നേരെ പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഇരുവരും ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

You May Also Like

Leave a Reply