മുട്ടാർ : മുട്ടാർ, തലവടി പഞ്ചായത്തുകളിലെ പ്രളയജലം ഒഴിപോകാനുള്ള മാർഗ്ഗം കിടങ്ങറ വഴി എ സി റോഡിലൂടെ നിരന്നൊഴുകി പോകുക എന്നതായിരുന്നു. എന്നാൽ എ സി റോഡ് ഉയർന്ന സാഹചര്യത്തിലും മുട്ടാർസെൻട്രൽ റോഡു ഉയർന്നപ്പോഴും ഇനിയും വരാൻ പോകുന്ന പ്രളയങ്ങളിൽ വെളളം ഒഴുകി പോകാനുള്ള മാർഗ്ഗം എ സി കനാൽ അടിയന്തരമായി തുറക്കുകയാണന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസ് മുട്ടാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടമെന്ന നിലയിൽ മങ്കൊമ്പ് ഒന്നാം കര പാലം പൊളിച്ചു കളഞ്ഞ് തോടിനു ആഴം കൂട്ടിയാൽ പ്രളയജലം പുളിങ്കുന്നാറിലേക്ക് ഒഴുക്കിവിടാനാകും. അതു ചെയ്യാതുവന്നാൽ മുട്ടാർ പഞ്ചായത്തിലെ വെള്ളം ദിവസങ്ങളോളം ഒഴിഞ്ഞു പോകാതിരിക്കും. അതിനാൽ കേരളാ കോൺഗ്രസ് എ സി കനാൽ തുറക്കുന്നതു വരെ സമരങ്ങളുമായി മുന്നോട്ടു പോകാനും ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ നിയമസഭയിൽ അവതരിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ് സി ജോസഫ് ചിറയിൽ പറമ്പിൽ അധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും UDF ജില്ലാ സെക്രടറിയുമായ തോമസ്കുട്ടി മാത്യം ചീരംവേലിൽ വിഷയാവതരണം നടത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ ജേക്കബ് എബ്രഹാം, ഉന്നത ധികാര സമിതി അംഗങ്ങളായ ജോർജ് ജോസഫ് , റോയി ഊരാം വേലിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കെ ആറു പറ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ്കോയിപ്പള്ളി, സാബു തോട്ടുങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് കളത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ഗ്രാമ പഞ്ചായത്ത് അംഗം ഡോളി സ്ക്കറിയ ചീരംവേലിൽCT തോമസ്, ജോജോ ചേന്നം ങ്കര, സി.ജെ ദേവസ്യാ ചിറക്കുഴി സ്റ്റീഫൻ സി.ജോസഫ് ചിറയിൽ പറമ്പിൽ , ജോർജ് മാത്യം ശ്രാമ്പിക്കൽ, പ്രൊഫ സി എഫ് ജോസഫ് ചീരംവേലിൽ ,മാത്യം എം വർഗ്ഗീസ് മുണ്ടയ്ക്കൽ, ജോർജ് കുട്ടി മാത്യം കിഴക്കേ നെല്ലിക്കുന്ന്, മാത്തുകുട്ടി ജോസഫ് പൂയപ്പള്ളി, ജേക്കബ്.പി മാത്യം തോട്ടയ്ക്കാട്ടു പുത്തൻ കളo, ജോർജ് തോമസ് മന്നലിൽ, AD അലക്സാണ്ടർ ആറ്റുപുറം, ആന്റോ ച്ചൻ പറമ്പത്ത്, തോമസ് TC ചീരംവേലിൽ, ജോസഫ് തോമസ് ശ്രാമ്പിക്കൽ, MP ആന്റണി മുണ്ടയ്ക്കൽ, കുഞ്ഞുമോൻ നടുവിലേപ്പറമ്പിൽ , അജി ഫ്രാൻസീസ് ചീരംവേലിൽ, എന്നിവർ പ്രസംഗിച്ചു.