ദേശീയ വിദ്യാഭ്യാസ നയം അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തുക: എബിവിപി

പാലാ: ദേശീയ വിദ്യാഭ്യാസ നയം അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തണമെന്ന് എബിവിപി പാലാ നഗര്‍ സമ്മേളനത്തോട് അനുബന്ധിച്ച് ഉദ്ഘാടന വേളയില്‍ സ്റ്റേറ്റ് ജോയിന്‍ സെക്രട്ടറി ഇയൂ ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ സ്വര്‍ണ്ണക്കള്ളക്കടത്തും, തീവ്രവാദബന്ധവും കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിത്തിന് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

നഗര്‍ പ്രസിഡന്റ് ഉണ്ണി അധ്യക്ഷനായ സമ്മേളനത്തില്‍ എബിവിപി എഞ്ചിനീയര്‍സ് സ്റ്റേറ്റ് ജോയിന്‍ കണ്‍വീനര്‍ ഗോവിന്ദ്‌രാജ് ഭാരവാഹി പ്രഖ്യാപനം നടത്തി. നഗര്‍ പ്രസിഡന്റ് ആയി ഉണ്ണികൃഷ്ണനെയും നഗര്‍ സെക്രട്ടറി ആയി ആനന്ദകൃഷ്ണനെയും തെരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത് ഷാജി, ഗംഗ പി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply