കോട്ടയം : രാഹുൽ ഗാന്ധി എം.പിയുടെ വയനാട് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തം. എസ്എഫ്ഐ ഗുണ്ടകൾ എം.പി ഓഫീസിലേക്ക് ആയുധങ്ങളുമായി കടന്നുകയറി ഓഫീസ് അടിച്ചു തകർത്തു. ഫയലുകൾ കീറി എറിഞ്ഞു. കസേരകൾ തല്ലിത്തകർക്കുകയും, ഓഫീസ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു.
ഈ അഴിഞ്ഞാട്ടം കണ്ടില്ലെന്ന് വെക്കാൻ യുഡിഎഫിനും കേരളത്തിലെ ജനങ്ങൾക്കും കഴിയില്ലെന്ന് കെ. സ്. സി കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ചിങ്ങവനം പറഞ്ഞു.അക്രമം ആസൂത്രികമാണെന്നും ക്രമസമാധാന നിലയുടെ അവസ്ഥയെ ന്തെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി. വിജയൻ മറുപടി പറയണമെന്നും അഭിഷേക് ചിങ്ങവനം ആവശ്യപ്പെട്ടു.