കോട്ടയം: കള്ളനെ പിടിക്കാൻ ആണ് നമ്മൾ സാധാരണ ക്യാമറ വെക്കുന്നത് എന്നാൽ കക്കാൻ വേണ്ടി ക്യാമറ വെക്കുന്ന ആദ്യത്തെ സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആണെന്ന് കെ. സ്. സി കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക്. ബിജു ആരോപിച്ചു.
ധനപ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ അനാവശ്യമായി ഈ പദ്ധതി കൊണ്ടുവരുന്നത് സർക്കാരിന് അധിക വരുമാനം നേടാൻ മാത്രമാണ് മദ്യ വില്പനയും ലോട്ടറിയും മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ആകെ ആശ്രയം.

സംസ്ഥാനത്തെ നെൽ കർഷകരും റബർ കർഷകരും സംരംഭകരും ധന പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ സാധാരണക്കാരെ സാമ്പത്തികമായി പിന്നോട്ടടിക്കുന്ന തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുo ഉണ്ടായത്. നിലവിലെ ഗതാഗത നികുതിയും ആർക്കുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.