ഏഴാം വയസ്സിൽ മാതാപിതാക്കൾ മരിച്ച് അനാഥയായ രാജേശ്വരിയെ കാഞ്ഞങ്ങാട്ടെ അബ്ദുള്ള ഖദീജ ദമ്പതികൾ വളർത്തു മകളായി ഏറ്റെടുത്ത് ,പഠിപ്പിച്ച്, വളർത്തിയ ശേഷം, ഒടുവിൽവയസ്സ് 22 തികഞ്ഞ് വിവാഹപ്രായമെത്തിയപ്പോൾ, അനുയോജ്യനായ വരനെ കണ്ടെത്തി കാഞ്ഞങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹവുംനടത്തി.
അതിഥികള്‍ക്ക് സമൃദ്ധമായ സദ്യയും നല്കി ചടങ്ങ് മംഗളമാക്കിയാണ്അബ്ദുള്ള തന്റെ പിതൃകര്ത്തവ്യം പൂര്‍ത്തീകരിച്ചത്.
മക്കള്‍ ഷമീമും, നജീബും, ഷെരീഫും വരന് വിഷ്ണു പ്രസാദിനെ സഹോദരന്മാരുടെ സ്ഥാനത്ത് നിന്ന് ചന്ദനം തൊട്ട് സ്വീകരിച്ച് കതിര് മണ്ഡപത്തിലേക്കാനയിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്.
വിവാഹാനന്തരം വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ച രാജേശ്വരിയെ നിറകണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുംടുംബവും ബന്ധുക്കളും യാത്രയാക്കിയത്.