കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപതയുടെ ‘ഇല” പരിസ്ഥിതി മാസാചാരണത്തിന്റെ ഭാഗമായി കോട്ടയം നഗരസഭയുടെ സഹകരണത്തോടെ കോട്ടയം നെഹ്‌റു പാർക്കിലിൽ നടന്ന ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർക്കിലെ ഉപയോഗ ശൂന്യമായ ഭാഗങ്ങൾ കെ സി വൈ എം ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ കാട് വെട്ടിതെളിച്ചു ശുചീകരിച്ചു. തെരുവുനായ്കളുടെയും ഇഴജന്തുക്കളുടെയും ഭീഷണി നേരിട്ടിരുന്ന പാർക്കിന് ഇതൊരാശ്വാസമായി. രൂപത പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി സുബിൻ.കെ.സണ്ണി രൂപത സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ V.S.S.S എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ആഗസ്സറ്റിൻ മേച്ചേരി, മണർകാട് യൂണിറ്റ് ഡയറക്ടർ
ഫാ. എബ്രഹാം കാളിയത്ത്, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ മാത്യു ജോസഫ്, സതീഷ് യേശു ആനിമേറ്റർ സി. റാണി എന്നിവർ സംസാരിച്ചു.