ആംആദ്മി പാര്‍ട്ടി പാലാ ടൗണില്‍ സൗജന്യമായി ഹോമിയോ പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്തു

പാലാ: കോവിഡ് മഹാമാരി അതിതീവ്രമായി നാട്ടില്‍ സംഹാരതാണ്ടവമാടുമ്പോള്‍ കഠിനപ്രയത്‌നം ചെയ്തിട്ടും എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുവാന്‍ സാധിക്കാതെ പകച്ചു നില്‍ക്കുകയാണ് ഭരണകൂടങ്ങള്‍.

സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന കോവിഡ് ഹോമിയോ പ്രതിരോധ മരുന്നുകള്‍ ജനങ്ങളിലേയ്ക്കു പൂര്‍ണമായി എത്തുന്നുമില്ല.

Advertisements

ആംആദ്മി പാര്‍ട്ടി പാലാ നിയോജകമണ്ഡലം പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തു പാലാ ടൗണില്‍ സൗജന്യമായി ഹോമിയോ പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്തു.

പാലായിലെ ഓട്ടോ, ടാക്‌സി, ബസ് തൊഴിലാളികള്‍, ലോട്ടറി വില്പനക്കാര്‍, ഫുട്പാത്തു വ്യാപാരികള്‍, ചുമട്ടിട്ടുതൊഴിലാളികള്‍, വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികള്‍, കടയുടമകള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള അഞ്ഞൂറോളം ആളുകള്‍ക്ക് ഒറ്റ ദിവസം തന്നെ പ്രതിരോധമരുന്നുകള്‍ എത്തിച്ചു കൊടുക്കുവാന്‍ സാധിച്ചു.

ആവശ്യമാനുസരിച്ചു ഇനിയും മരുന്ന് വിതരണം തുടരുന്നതാണെന്നു കോര്‍ഡിനേറ്റര്‍ ജയേഷ് ജോര്‍ജ് പാലാ, സെക്രട്ടറി ജോയി കളരിക്കല്‍, ബാലകൃഷ്ണന്‍ മേവിട എന്നിവര്‍ പറഞ്ഞു. പ്രതിരോധ മരുന്ന് ആവശ്യമുള്ളവര്‍ 9446361250 ബന്ധപെടാവുന്നതാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply