ഒരു മഴ പെയ്താല്‍ പാലാ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു മുന്നില്‍ വെള്ളക്കെട്ട്, കാരണം ആശാസ്ത്രീയ ഓട നിര്‍മാണം; പരിഹാരം കാണണമെന്ന് എഎപി

പാലാ – തൊടുപുഴ റൂട്ടില്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു മുന്‍വശത്ത് ഒരു മഴ പെയ്താല്‍ തന്നെ ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആം ആദ്മി പാര്‍ട്ടി.

ഒരു മഴ പെയ്താല്‍ തന്നെ ഇവിടെ വെള്ളക്കെട്ട് ഉണ്ടാവുകയാണ്. കെ.എസ്.ടി.പി.യുടെ അശാസ്ത്രീയമായ ഓട നിര്‍മ്മാണം കാരണം ശക്തമായ ഒരു മഴയ്ക്കു ഇവിടെ വെള്ളപ്പാക്കത്തിന്റെ അവസ്ഥയാണുള്ളത്.

Advertisements

കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതിലെ സഞ്ചരിക്കുവാന്‍ കഴിയാതെ വരികയാണ്. വഴിയാത്രക്കാര്‍, ടൂവീലറുകള്‍, ഓട്ടോകള്‍ എന്തിന് കാറുകള്‍ പോലും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലൂടെ കയറി പോകണ്ട അവസ്ഥയിലാണ്.

റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനു ആവശൃമായ് നടപടികള്‍ സ്വീകരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിംഗില്‍ കോഡിനേറ്റര്‍ ജയേഷ് ജോര്‍ജ് പാലാ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി ജോയി കളരിക്കല്‍, ടെന്നി കിഴപറയാര്‍, ബാലകൃഷ്ണന്‍ നായര്‍, ജോബി കടനാട്, ബിനു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply