കോട്ടയം ജില്ലയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരുക്കിയ ആഹെ 2 എന്ന ഹൃസ്വ ചിത്രം ശ്രനേടുന്നു. മണര്‍കാട്, മാലം, ആറുമാനൂര്‍ എന്നീ സ്ഥലങ്ങളിലായി ചിത്രീകരിച്ച ചിത്രം ആ നാടിന്റെ ഭംഗിയെ ഒപ്പിയെടുക്കുന്നതായിരുന്നു.
കാമുകിയുടെ കല്യാണം ഉറപ്പിക്കുന്നതും എന്നാല്‍ പിരിയാന്‍ വയ്യാത്ത നായകന്‍ കാമുകിയുടെ കൂടെ ജീവിക്കുവാന്‍ നടത്തുന്ന കാര്യങ്ങളുമാണ് ഈ ഹൃസ്വ ചിത്രം പറയുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ജനുവരിയില്‍ പുറത്തിറങ്ങിയ ആഹെ എന്ന ഹൃസ്വ ചിത്രത്തിന്റെ തുടര്‍ച്ചയായാണ് ഇത് ചെയ്തിരിക്കുന്നത്. കൊറോണ സമയത്തു ഒന്ന് കണ്ടു ചിരിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് അവര്‍ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.
നവാഗതനായ വിഥുന്‍ സംവിധാനം നിര്‍വഹിച്ച ഹൃസ്വചിത്രത്തില്‍ മലയാള സിനിമയില്‍ അസ്സോസിയേറ്റ് ആയി ജോലി ചെയ്യുന്ന വിവേക് വി വാര്യര്‍, റിയാലിറ്റി ഷോ വഴി ശ്രദ്ധേയനായ പ്രിന്‍സ് ചോലമറ്റത്തില്‍, ഹരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
മണര്‍കാട് മാലം പ്രദേശത്തുള്ള നാട്ടുകാര്‍ തന്നെയാണ് മറ്റുവേഷങ്ങളിലും എത്തിയിരിക്കുന്നത്. തിരുവഞ്ചൂര്‍ സ്വദേശിയായ സിദ്ധാര്‍ത് ശങ്കര്‍ പശ്ചാത്തല സംഗീതവുംം, കുമരനെല്ലൂര്‍ സ്വദേശി വിഷ്ണു കാമറയും കൈകാര്യം ചെയ്തിരിക്കുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19