അയർക്കുന്നം :കുടകശ്ശേരിൽ (അമ്പലത്തൊട്ടിൽ )എ എസ് ലൂക്കോസ് (88)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയിൽ.

പരേതൻ ആദ്യകാല കായികാധ്യാപകനാണ്. ജി. വി രാജാ സ്പോർട്സ് കോളേജ് പ്രിൻസിപ്പൽ, K. V. S റീജിയണൽ ഡയറക്ടർ,സെന്റ് ജോസഫ് B. Ed കോളേജ് മാന്നാനം, S. B കോളേജ് ചങ്ങനാശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം, കാലിക്കറ്റ് ഫിസിക്കൽ എജുക്കേഷൻ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.
കൂടാതെ കേന്ദ്രീയ വിദ്യാലയത്തിന്റെ തിരുവനന്തപുരം(പട്ടം, പാങ്ങോട് ), എറണാകുളം(നേവൽ ബേസ് ആവടി )എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിന്റെ കടവന്ത്ര സ്കൂളിൽ നിന്നും1995 ൽ വിരമിച്ചിട്ടുള്ളതുമാണ്.

ഭാര്യ:വത്സമ്മ ലൂക്കോസ്, മാന്നാനം പെരുമാലിൽ കുടുംബാംഗം.മക്കൾ :പ്രൊഫ. ഡോ. ബിജു ലൂക്കോസ് (സെന്റ് അലോഷ്യസ് കോളേജ്, എടത്വ)ദീപ്തി ബിനോയ്, ബിനോയി ലൂക്കോസ്( സ്കോട്ട്‌ലൻഡ്), വിനോദ് ലൂക്കോസ് ( സ്വിറ്റ്സർലൻഡ്) മരുമക്കൾ :നിഷ ബിജു തയ്യിൽ പൂനാത്ത് ഗാന്ധിനഗർ , അഡ്വ. ബിനോയി ജോർജ് കണിയാംകുന്നേൽ, റീന ബിനോയി വട്ടപ്പറമ്പിൽ പുന്നത്തറ,ബെൻസി വിനോദ് കിഴക്കേടത്ത് കൊട്ടാരക്കര. മൃതദേഹം ശനിയാഴ്ച വൈകിട്ട് 5.00 ന് വസതിയിൽ കൊണ്ടുവരുന്നതാണ്.