95 ആണ് വയസ്. പക്ഷേ ഗര്‍വ്വാസീസ് ചേട്ടന് വോട്ടെടുപ്പ് നടക്കുമ്പോള്‍ മാറി നില്‍ക്കാനാവില്ല. ആവേശത്തോടെ ഇത്തവണയും സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ 72 ആം നമ്പര്‍ പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്തു.
എറണാകുളം മാധവ ഫാര്‍മസി ജംഗ്ഷനു സമീപമുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സ് വയോജന മന്ദിരത്തിലെ താമസക്കാരനാണ് ഗര്‍വ്വാസീസ്. ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍മാരില്‍ ഒരാള്‍.
Advertisements
കോവിഡ് മുന്‍കരുതല്‍ പാലിച്ച് വോട്ട് ചെയ്ത ഗര്‍വ്വാസീസ് ചേട്ടന് നല്കുന്ന സന്ദേശം നമുക്കും ഏറ്റെടുക്കാം. ശാരീരിക അവശതകളും പ്രായാധിക്യവും മറികടന്ന് ഒട്ടേറെ പേര്, തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ വോട്ടുരേഖപ്പെടുത്തിയത് അഭിമാനകരം തന്നെ.