ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഫ്‌ളാറ്റിനു മുകളില്‍നിന്നു വീണുമരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വിദ്യാര്‍ഥി ഫ്‌ളാറ്റിനു മുകളില്‍നിന്നു വീണുമരിച്ചു. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥി പ്രയാന്‍ മാത്യു (15) വാണു പാലാഴിയിലെ ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ചത്.

മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യന്‍ ദമ്പതികളുടെ മകനാണു പ്രയാന്‍ മാത്യു. ബൈപ്പാസിനു സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍നിന്ന് അര്‍ധരാത്രിയിലാണു കുട്ടി വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisements

You May Also Like

Leave a Reply