ഈരാറ്റുപേട്ട: 83 കാരിയെ കാണാതായതായി പരാതി. ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി ഇടത്തുംകുന്നേല്‍ അയിഷയെ (83) ആണ് കാണാതായത്.
പതിനേഴാം തീയതിയാണ് അയിഷയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുവീടുകളില്‍ ഇടയ്ക്കു പോകുന്ന ശീലമുണ്ടായിരുന്നതിനാല്‍ ബന്ധുവീടുകളില്‍ പോയതാണെന്നു കരുതിയാണ് രണ്ടു ദിവസം കാത്തിരുന്നത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബന്ധുവീടുകളിലൊന്നും അയിഷ എത്തിയിട്ടില്ലെന്ന് മനസിലായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കി.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9947068741, 9061302565 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കുക.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19