8 കിലോഗ്രാം ഭാരമുള്ള വൃക്ക നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: തെള്ളകം സ്വദേശിയായ 56 കാരന്റെ 8 കിലോഗ്രാം ഭാരമുള്ള വൃക്ക നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും വൃക്കകള്‍ തകരാറിലായ അവസ്ഥയിലുമാണ് രോഗി മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ചികിത്സയ്ക്കായി എത്തിയത്.

നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. മഞ്ജുള രാമചന്ദ്രന്റെ കീഴില്‍ അഡ്മിറ്റ് ആയ രോഗിക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡയാലിസിസിന് വിധേയനാക്കേണ്ടി വന്നു.

Advertisements

ഇതിനെത്തുടര്‍ന്ന് ആരോഗ്യം കൈവരിക്കുവാന്‍ സാധിച്ചുവെങ്കിലും വൃക്കകളുടെ ഭാരം മൂലം രോഗിക്ക് ശ്വാസം എടുക്കുവാനോ നടക്കുവാനോ സാധിക്കാത്ത അവസ്ഥയിലായി. സാധാരണ മനുഷ്യന്റെ ഒരു കിഡ്‌നിയുടെ ഭാരം 150 ഗ്രാം ആണ് അതില്‍ നിന്നും വളരെയേറെ വ്യത്യസ്തമായി ഈ രോഗിയുടെ ഇടത് വൃക്കയ്ക്ക് 8 കിലോഗ്രാമോളം വളര്‍ച്ച സംഭവിച്ചതായി കണ്ടെത്തി.

പ്രാഥമിക പരിശോധനകള്‍ക്കും ഡയാലിസിസിനും ശേഷം മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. വിജയ് രാധാകൃഷ്ണന്റെയും അനസ്‌തേഷ്യ വിഭാഗം ഡോക്ടറുമാരായ ഡോ. അഭിജിത്ത് & ഡോ. എബി ജോണ്‍ എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന ഓപ്പണ്‍ സര്‍ജറിയിലൂടെ രോഗിയുടെ ഇടത് വൃക്ക നീക്കം ചെയ്തു.

സര്‍ജറിക്ക് ശേഷവും ഉയര്‍ന്ന പൊട്ടാഷ്യം ലെവല്‍ മൂലം രോഗിയെ വീണ്ടും ഡയാലിസിസിന് വിധേയനാക്കി. ഇതിനു ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും പിന്നീട് ആന്റിബയോട്ടിക്കിലൂടെയും കൃത്യമായ ഡയാലിസിസിലൂടെയും രോഗി പൂര്‍ണ്ണ ആരോഗ്യസ്ഥിതി കൈവരിക്കുകയും ചെയ്തു.

ഉടന്‍ തന്നെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ തനിക്ക് പഴയ ജീവിതം കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ 5 ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗി ആശുപത്രി വിട്ടു.

രോഗിയുടെ പ്രായവും അദ്ദേഹം നേരത്തെ തന്നെ ഒരു ഡയാലിസിസ് രോഗി ആയിരുന്നെന്നതും സര്‍ജറിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്ത് രോഗിക്ക് കൃത്യമായ ചികിത്സയും രോഗശമനവും നല്കാന്‍ സാധിച്ചതിലുള്ള സന്തോഷവും ഡോക്ടറുമാര്‍ പങ്കുവച്ചു.

വിവിധ ഡിപ്പാര്‍ട്ടുമെനുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം വളരെയേറെ അഭിനന്ദനാര്‍ഹമായ ഒന്നാണെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അറിയിച്ചു.

You May Also Like

Leave a Reply