Pala News

അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിൽ 7 സ്റ്റാർസ് കല്ലിടുക്കി ജേതാക്കളായി

ഫീനിക്സ് അരീന ഫുട്ബോൾ & ക്രിക്കറ്റ്‌ ടർഫിൽ സംഘടിപ്പിച്ച 19 വയസിൽ താഴെയുള്ള കുട്ടികളുടെ സ്റ്റീഫൻ മാത്യു വട്ടാടികുന്നേൽ മെമോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ജൂൺ 4, 5 തിയതികളിൽ (ശനി, ഞായർ ) നടത്തപ്പെടുകയുണ്ടായി.

നാൽപതു ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്തമാക്കിയത് സെവൻ സ്റ്റാർ കല്ലിടുക്കിയും, രണ്ടാംസ്ഥാനം കരസ്തമാക്കിയത് സിറ്റി ബോയ്സ് നിരവവും ആണ്. ജോജോ വട്ടാടികുന്നേൽ സ്പോൺസർ ചെയ്ത ഫസ്റ്റ് പ്രൈസ് ആയ 7500 രൂപയും സ്റ്റീഫൻ മാത്യു വട്ടാടികുന്നേൽ മെമ്മോറിയൽ എവറോ ളീംഗ് ട്രോഫിയും ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ വിതരണം ചെയ്തു.

സണ്ണി സ്റ്റീഫൻ താഴത്തുതട്ടാറേട്ട് സ്പോൺസർ ചെയ്ത 3500 രൂപയും, എസ്തപ്പാൻ താഴത്തുതട്ടാറേട്ട് മെമോറിയൽ ട്രോഫിയും ലൂക്കോസ് ജോസഫ് താഴത്തുതട്ടാറേടട്ട് വിതരണം ചെയ്തു. പ്രോത്സാഹന സമ്മാനങ്ങൾ ടർഫ് ഡയറക്ടർ സണ്ണി സ്റ്റീഫൻ താഴത്തു തട്ടാറേട്ടും നൽകുകയുണ്ടായി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ടീമുകൾ മത്സരത്തിൽ മാറ്റുരക്കുകയുണ്ടായി. സഹകരിച്ച എല്ലാവർക്കും സബിൻ സണ്ണി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.