പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതായി സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം മുണ്ടക്കയം ഗ്യാലക്സി ജംഗ്ഷന് സമീപം പുതുതായി സ്ഥാപിച്ചിട്ടുള്ള ചാർജിങ് സ്റ്റേഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ നിർവഹിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതായി 6 ചാർജിങ് സ്റ്റേഷനുകളാണ് അനുവദിച്ചിട്ടുള്ളത്.
, എരുമേലി, പാറത്തോട്, ഈരാറ്റുപേട്ട(2), പൂഞ്ഞാർ എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതോടെ, ഇവ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും വൈദ്യുത വകുപ്പ് ഒരുക്കുകയാണ്. ഇന്ധന ചെലവ് ഗണ്യമായി കുറയ്ക്കാനും അതുവഴി ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ വാഹനങ്ങളിൽ നിന്നും ഉണ്ടാവുന്ന പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കും.
കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കീഴിൽ സംസ്ഥാനത്തുടനീളം വൈദ്യുതി വാഹനങ്ങൾക്കായി സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തും നിർവഹിച്ചു.