പാലാ : പാലാ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പ്രട്രോളിംഗിനിടയിൽ കളരിയമാക്കൽ പാലത്തിന് സമീപം വച്ച് കണ്ടത്തിൽ ജോബിൻ കെ ജോസഫ് കെ എൽ 35 ജെ 9182 ഹോണ്ടാ ഡിയോ സ്കൂട്ടറിൽ സൂക്ഷിച്ച 50 ഗ്രാം ഗഞ്ചാവ് കണ്ടെത്തി.
എക്സൈസ് പാർട്ടിയെ കണ്ട് സ്കൂട്ടറുപേക്ഷിച്ച് ഓടി പോയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ സ്ഥലത്ത് കുറച്ച് ദിവസങ്ങളയായി പുറമെ നിന്നും യുവാക്കൾ വന്നു പോവുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടന്ന് പാലാ എക്സൈസ് ഈ സ്ഥലം നിരീക്ഷിച്ച് വരുകയായിരുന്നു.
പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എൻ ഡി പി എസ് ആക്റ് 1985 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രട്രോളിംഗിൽ പി ഒ ഷെഫീക്ക് ടി.എച്ച് ,പി ഒ (ജി) സി.കണ്ണൻ, സി ഇ ഒ മാരായ നന്ദു എം.എൻ, റ്റോബിൻ അലക്സ്, പ്രണവ് വിജയ്, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4