എലിക്കുളം: കർഷകരുടെ ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കാൻ നാട്ടുചന്തകൾ വ്യാപകമാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എലിക്കുളത്തെ തളിർ നാട്ടുചന്തയുടെ നാലാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.
പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽവി വിൽസൺ, ബ്ലോക്ക് പഞ്ചായത്തംഗം എം കെ രാധാകൃഷ്ണൻ, മാത്യൂസ് പെരുമനങ്ങാട്ട്, യമുന പ്രസാദ്, സിനി ജോയി, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ആശാമോൾ, ജെയിംസ് ജീരകത്ത്, സെബാസ്റ്റ്യൻ പാറയ്ക്കൽ, നിസ്സാ ലത്തീഫ്, അലക്സ് റോയി, കെ ജി ചന്ദ്രശേഖരൻ നായർ, സെബാസ്റ്റ്യൻ വെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.