ഈരാറ്റുപേട്ടയില്‍ ഇന്ന് നാലു പേര്‍ക്കു കൂടെ കോവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ഇന്ന് നാലു പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നു നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

  • തെക്കേക്കര സ്വദേശി (26). നേരത്തെ കോവിഡ് സ്ഥിരീകരിച്ച തേവരുപാറ സ്വദേശി മലഞ്ചരക്ക് വ്യാപാരിയുടെ അളിയന്‍ ആണ്.
  • കാരക്കാട് സ്വദേശിയായ പെണ്‍കുട്ടി (11). നേരത്തെ രോഗം സ്ഥിരീകരിച്ച കാരക്കാട് സ്വദേശിയായ വസ്തു ഇടപാടുകാരന്റെ മകള്‍.
  • ഈരാറ്റുപേട്ട ഇരുപതാം വാര്‍ഡ് സ്വദേശി (57). മെഡിക്കല്‍ കോളജില്‍ നിന്ന് സ്രവം പരിശോധിച്ചു.
  • കടുവമുഴി വാക്കാപറമ്പ് സ്വദേശിനി (45). ഇന്നലെ കോട്ടയം ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഇവിടെ നടത്തിയ പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

കടുവാമൂഴിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭര്‍ത്താവ് സമീപത്തെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തുവെന്നാണ് വിവരം. ഇതേ തുടര്‍ന്ന് പ്രദേശത്തെ പള്ളികള്‍ അടയക്കാന്‍ തീരുമാനമായെന്ന് നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: