സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; 4 പേര്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

വാളയാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തില്‍ പ്രതികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഡിഐജി ശ്രീ. എസ്. സുരേന്ദ്രന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മണിക്കൂറുകള്‍ക്കകം പിടിച്ചത്.

വാളയാര്‍ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പൂട്ടിയിട്ടിരിക്കുന്ന കമ്പിനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ മൂര്‍ത്തിയെന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് നാലു പ്രതികള്‍ അറസ്റ്റിലായത്. കൊലപാതകം നടത്തി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ തമിഴ്‌നാട് കേന്ദ്രികരിച്ചും കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രികരിച്ചും നടത്തിയ ഉര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ മണിക്കൂറുകള്‍ക്കകം പോലീസ് വലയിലായത് .

Advertisements

അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയായ ലോകനാഥന്റെ പേരില്‍ രണ്ട് പോക്സോ ആക്ട് പ്രകാരമുള്ളതും മോഷണക്കേസുകളുമുള്‍പ്പടെ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടത്തിട്ടുണ്ട് .

തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീ. എസ് . സുരേന്ദ്രന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം പാലക്കാട് ജില്ലാ പോലീസ് മേധാവി സുര്‍ജിത് ദാസ് എസ് ഐപിഎസിന്റെ നേതൃത്വത്തില്‍ പാലക്കാട് ഡിവൈഎസ്പി ശശികുമാര്‍, വാളയാര്‍ ഇന്‍സ്‌പെക്ടര്‍ കെ. സി വിനു, സബ് ഇന്‍സ്‌പെക്ടര്‍ ജീഷ്‌മോന്‍, എഎസ്‌ഐമാരായ സി. ശിവദാസ്, അനില്‍കുമാര്‍, അനൂപ്, എസ് സിപിഒമാരായ എസ്. ഷാജഹാന്‍, എം. ഷിബു, ഷൈനി സിപിഒമാരായ എന്‍ ഷിബു, നടരാജന്‍, ഫല്‍ഗുണന്‍ SCPO ഫെലിക്‌സ് ഇരുദയരാജ് DANSAF അംഗങ്ങളായ SI കെ ജലീല്‍, ASI സുനില്‍കുമാര്‍ എം, SCPOമാരായ R കിഷോര്‍, റഹിം മുത്ത്, റഷീദ്, വിനീഷ്, അഹമ്മദ് കബീര്‍, ഷമീര്‍ , ദിലീപ് , ഷാനോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

You May Also Like

Leave a Reply