കുതിച്ചുയര്‍ന്ന് കോവിഡ് സമ്പര്‍ക്ക രോഗബാധ, അനാസ്ഥ മൂലമെന്ന് മുഖ്യമന്ത്രി, ജാഗ്രത വെടിയരുതെന്നും നിര്‍ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ കുതിച്ചുയരുന്നു. ഇന്ന് മാത്രം 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

അതേ സമയം, സമ്പര്‍ക്കത്തിലൂടെ രോഗബാധ പെരുകുന്നതിനു കാരണം ചിലരുടെ അനാസ്ഥയാണെന്നും ഇതൊരു കാരണവശാലും പൊറുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികള്‍ മുടക്കം വരാതെ ചെയ്യുകയും വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെയും ഇന്നും നിരവധി പേര്‍ക്കെതിരെ കോവിഡ് ലംഘനവുമായി ബന്ധപ്പെട്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

join group new

You May Also Like

Leave a Reply