കേരളത്തില്‍ സമൂഹവ്യാപനമോ? ഇന്ന് 38 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ സമൂഹവ്യാപനമോ? ഇന്ന് 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, മലപ്പുറം 2, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രണ്ടു സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

You May Also Like

Leave a Reply