ആശങ്കയായി സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഇന്ന് രോഗം ബാധിച്ചത് 35 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് പറയുമ്പോഴും ആശങ്കയായി മാറുകയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ.

ഇന്ന് 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 38 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെയാണെന്നു കണ്ടെത്തിയിരുന്നു.

ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പലരുടെയും ഉറവിടം കണ്ടെത്താനായില്ലെന്നതും ആശങ്കയ്ക്കു കാരണമാകുന്നു.

You May Also Like

Leave a Reply