ഏറ്റുമാനൂരില്‍ സ്ഥിതി അതിഗുരുതരം; പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കോവിഡ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ കോവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നു 33 പേര്‍ക്കു കൂടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചതൊടെയാണ് പ്രദേശത്ത് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

പ്രദേശത്തു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാന്പിളുകളാണ് പരിശോധിച്ചത്. ഇവരില്‍ തന്നെ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ അടുത്ത ദിവസങ്ങളില്‍ നടത്തിയാല്‍ നിരക്ക് ഇനിയും ഉയരുമെന്ന ആശങ്കയുമുണ്ട്.

നിലവില്‍, ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കി അവരെ എത്രയും വേഗം നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ മല്‍സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിക്കും പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് 33 പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

You May Also Like

Leave a Reply