പാലാ: വാഹനാ അപകടത്തിൽ മരിച്ച തിക്കോയി സ്വദേശി യാദവ് കൃഷ്ണന്റെ മാതാപിതാക്കൾക്കും സഹോദരൻമാർക്കും നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 26 ലക്ഷം രൂപാ നൽകാൻ പാലാ മോട്ടോർ ആക്സിഡൻസ് ക്ലയിം ട്രബ്യൂണൽ ജഡ്ജി ബിജുകുമാർ സി.ആർ ഉത്തരവ് പുറപ്പെടുവിച്ചു

2018 ൽ പാലാ അരുണാപുരത്ത് വച്ച് ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ അണ് യാദവ് കൃഷ്ണൻ മരിച്ചത്
ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻ കുളം എന്നിവർ കോടതിയിൽ ഹാജരായി