എരുമേലിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 250തിൽ പരം പ്രവർത്തകർ കേരളാ കോൺഗ്രസ്സ് എംമ്മിൽ ചേർന്നു. അരുൺ കുമാർ, ഷിഹാബുദീൻ, അൻസാരി, അനീഷ്, അശോകൻ, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിയത്.
കേരളാ കോൺഗ്രസ്സ് എം എരുമേലി മണ്ഡലം പ്രസിഡന്റ് സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കലിന്റെ അധ്യക്ഷതയിൽ തുമരംപാറയിൽ നടന്ന പൊതു സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പ്രവർത്തകർക്കുള്ള അംഗത്വം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വിതരണം ചെയ്തു. റാന്നി എം എൽഎ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
സണ്ണി തെക്കേടം, സാജൻ കുന്നത്ത്, തോമസുകുട്ടി മുത്തുപുന്നക്കൽ, സോജൻ ആലക്കുളം, ഷൊജി അയല്ക്കുന്നേൽ, അഡ്വ ജോബി നെല്ലോലിപൊയ്ക, സന്തോഷ് കുഴിക്കാട്, ബേബി കണ്ടത്തിൽ,ജെയ്സൺ കുന്നത്പുരയിടം,തങ്കച്ചൻ കാരക്കാട്, ലിൻസ് വടക്കേൽ, ടി വി തോമസ്, ബിനു തത്തകാട്, ടോം കാലപ്പറമ്പിൽ,സോണി കറ്റെട്ട് ,ഫൈസൽ,അജ്മൽ മലയിൽ , മിദ്‌ലാജ് , അനസ് പ്ലാമൂട്ടിൽ, മാത്യൂസ് വെട്ടുകല്ലാംകുഴി,തോമസ് ചെമ്മരപ്പള്ളിൽ എന്നിവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19