തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. ഇന്നു  കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യമേഖലയിലുള്ളവരും സ്വയം തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ അണി ചേരും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. ട്രെയിനുകള്‍ സര്‍വീസ് ഉണ്ടായിരിക്കും. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Advertisements

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്നത്തെ എംപിഎഡ് പരീക്ഷ നാളെ നടത്തും.

കുസാറ്റ് ഇന്നും ഡിസംബര്‍ 7നും നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 30, 31 തീയതികളിലേക്കു മാറ്റി.തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ല.അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

You May Also Like

Leave a Reply