മുത്തോലി പഞ്ചായത്തില്‍ 22 കുടുംബങ്ങള്‍ ബിജെപിയില്‍ അംഗത്വമെടുത്തു

പാലാ:-മുത്തോലി പഞ്ചായത്തില്‍ 22 കുടുംബങ്ങള്‍ ബിജെപി ചേര്‍ന്നു. പഞ്ചായത്തിലെ 113 നമ്പര്‍ ബൂത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഹരി പടിഞ്ഞാറ്റിന്‍കര അധ്യക്ഷത വഹിച്ചു.

ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ
ജി. രണ്‍ജിത്ത് യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നും വരും ദിവസങ്ങളില്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നിരവധി ആളുകള്‍ ദേശീയതയില്‍ അണിചേരുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സമിതിയംഗവും പഞ്ചായത്ത് മെമ്പറുമായ എന്‍.കെ.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് ജന. സെക്രട്ടറി സുനില്‍ പന്തത്തല, വൈസ് പ്രസിഡന്റുമാരായ അനില്‍ വി. നായര്‍, ഹരികൃഷ്ണന്‍, അര്‍ജ്ജുന്‍, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, മെമ്പര്‍മാരായ സിജു കടപ്പാട്ടൂര്‍, ഷീബാ റാണി, ശ്രീജയ എം.പി., ബിജെപി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ പ്രദീപ്കുമാര്‍, സുരേഷ് കുമാര്‍, വിജയകുമാര്‍, സനീഷ് പന്തത്തല തുടങ്ങിയവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

Leave a Reply