kottayam

ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ കൊണ്ടുപോയ കാർ കണ്ടെത്തി

കോട്ടയം :ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. പ്രതി സാം കെ.ജോർജിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് 26നു രാത്രി ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞത്. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട കേസിൽ കേസിൽ Read More…

general

മലയോര മേഖലയുടെ വികസനം ചർച്ച ചെയ്ത് തലനാട് പഞ്ചായത്ത് വികസന സദസ്

തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ആരോഗ്യം, ഭവന നിർമാണം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ മേഖലകളിൽ ആവിഷ്‌കരിച്ച പദ്ധതികൾ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിന്റെ പ്രോഗസ് റിപ്പോർട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. തലനാട് ഗവൺമെൻറ് എൽ.പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ Read More…

kottayam

കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജില്ലയിൽ മുൻകരുതൽ

കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ പ്രവർത്തനവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നിർത്തിവെക്കണം. രോഗബാധിത മേഖലയിൽ നിന്ന് Read More…

bharananganam

ചൂണ്ടച്ചേരിയിൽ വനിതാ ഫിറ്റ്നസ് സെൻ്റർ നിർമ്മാണം ആരംഭിച്ചു; എട്ട് ലക്ഷം രൂപയുടെ പദ്ധതി

ഭരണങ്ങാനം : ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചൂണ്ടച്ചേരി ആയൂർ വേദ സെൻ്ററിൽ, 8 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിക്കുന്ന വനിതാ ഫിറ്റ്നസ് സെൻ്റ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് നിർവഹിച്ചു. ജീവിതശൈലി രോഗങ്ങൾക്കെതിരെ ളാലം ബ്ലോക്കിൻറ കരുതലുകൂടിയാണ് ഈ ഫിറ്റ്നസ് സെൻ്റർ. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളിൽ, സോഫി സെബാസ്റ്റ്യൻ, അനുമോൾ മാത്യു,സുധാ ഷാജി, റ്റോമി Read More…

general

ശുചീകരണം നടത്തി

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ, എം പി ടി എ , എസ് എം സി എന്നിവരുടെ സംക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തന നടത്തി. പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി പ്രസിഡണ്ട് മാനസി അനീഷ് ,പിടി എക്സിക്യൂട്ടീവ് അംഗങ്ങളായ സാജു മോൻ പി ജെ. സൗമ്യാ ഷാജി, ഷാജിതാ സ്മിതാ ജോൺസൺ, സുരേഷ്, സീനാ ,രമ്യാറെന്നി സന്ധ്യാ എന്നിവർ Read More…

pala

റൺ പാലാ റൺ സീരിസ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു: ആരോഗ്യവും മയക്കുമരുന്ന് രഹിത സമൂഹവും ലക്ഷ്യം

പാലാ: ആരോഗ്യ ബോധവും മയക്കുമരുന്ന് രഹിത സമൂഹത്തിനായുള്ള സന്ദേശവുമായാണ് പ്രഥമ റൺ പാലാ റൺ സീരിസ് ഔദ്യോഗികമായി തുടക്കമിട്ടത്. സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാലാ എം. എൽ. എ. ശ്രീ. മാണി സി. കാപ്പൻ മത്സര പരമ്പരയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച മാണി സി കാപ്പൻ എംഎൽഎ, ഇത്തരം പരിപാടികൾ ജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കും എന്ന് പറഞ്ഞു. ആരോഗ്യപരമായ ശീലങ്ങൾ പിന്തുടരുന്നതിനും മയക്കുമരുന്ന് വിമുക്തമായ Read More…

poonjar

പഠന ക്യാമ്പ് നടത്തി

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഹാളിൽ, മണ്ഡലം തല പഠനക്യാമ്പ് നടത്തി. പ്രാതിനിധ്യ സ്വഭാവത്തോടെ 15 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട, എൺപതോളം പ്രതിനിധികൾ പങ്കെടുത്ത, കെ. കെ കുഞ്ഞുമോൻ നഗറിൽ നടന്ന ക്യാമ്പ്,കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ് മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ, ശ്രീ ആന്റോ ആന്റണി M P, ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്, Read More…

kottayam

അധ്യാപക നിമനാംഗീകാരം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി

കോട്ടയം : ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി. ശിവൻകുട്ടി നടത്തുന്ന പ്രസ്‌താവനകൾ അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി വിലയിരുത്തി. ഒക്ടോബർ 1 ന് ചേർന്ന അതിരൂപത എക്സിക്യൂട്ടീവ് മീറ്റിംഗ് ലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വർഷങ്ങളായി കേരളത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റുകൾ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകൾ ആർക്കും തള്ളികളയാൻ സാധിക്കില്ലാത്ത ഈ കാലഘട്ടത്തിലും യാഥാർഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത‌്യൻ കത്തോലിക്കാ മാനേജ്‌മെൻ്റുകളെയും അധ്യാപകരെയും Read More…

pala

ജനറൽ ആശുപത്രിയ്ക്ക് വീണ്ടും ജോസ് കെ.മാണിയുടെ സഹായ ഹസ്തം; കിടപ്പു രോഗികൾക്ക് ചികിത്സ എത്തിക്കുവാൻ വാഹന സൗകര്യം ലഭ്യമാക്കി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി. വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തിചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.സ്വന്തമായി വാഹനസൗകര്യം ലഭ്യമായ തോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായ Read More…

ramapuram

രാമപുരം കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. വച്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂന്നാം വർഷ ബി കോം വിദ്യാത്ഥികളായ കാർത്തിക പി. ആർ., പൂർണ്ണിമ ടി.കെ. അശ്വിൻ ഷിജി, അശ്വതി കൃഷ്ണൻ, വിഷ്ണു വിനോദ് (ഒന്നാം വർഷ ബി കോം), മെറിൻ ജോസ് (ഒന്നാം വർഷ ബി.സി എ), ഗീതു വി. (ഒന്നാം വർഷ എം എസ് സി ബയോടെക്നോളജി) എന്നിവരെ Read More…