മേലുകാവ് : മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും പൂർവ്വ വിദ്യാർത്ഥി സംഘടനയും ലയൺസ് ക്ലബ് ഓഫ് മാഞ്ഞുരും ചേർന്ന് തിരുവല്ല അമിത ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജസ്റ്റിൻ ജോസ് സാറിൻ്റെ അധ്യക്ഷതയിൽ ശ്രീമതി.നിഷ ജോസ് കെ മാണി നിർവഹിച്ചു. ലയൺസ് 318 B ചീഫ് പൊജക്റ്റ് കോർഡിനേറ്ററും അലുമിനി അസോസിയേഷൻ Read More…
Year: 2025
വിജയഗാഥ രചിച്ച് അരുവിത്തുറ സെന്റ് മേരീസ് കായിക പ്രതിഭകൾ
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ ഉജ്ജ്വല വിജയമാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കായിക പ്രതിഭകൾ കരസ്ഥമാക്കിയത്. എൽ.പി.വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് നേടിയ സ്കൂർ ടീം റിലേ 4 വിഭാഗങ്ങളിൽ 3 ലും ഫസ്റ്റ് നേടിയാണ് വിജയം കൊയ്തത്. വിജയികളെ മാനേജ്മെൻറും,പി.റ്റി.എ യും അധ്യാപകരും അഭിനന്ദിച്ചു.
എം ജി വനിതാ ബാഡ്മിന്റൺ: പാലാ സെന്റ് തോമസ് ജേതാക്കൾ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത് സോൺ വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും മരിയൻ കോളേജ് കുട്ടിക്കാനം നാലാം സ്ഥാനവും നേടി. നിരവധി കായിക കിരീടങ്ങൾ നേടിയിട്ടുള്ള സെന്റ് തോമസ് കോളേജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റൺ കിരീടനേട്ടമാണിത്. Read More…
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം സ്വദേശി ലീനയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30യ്ക്ക് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ ഭർത്താവ്, ഭർതൃപിതാവ്, ഇളയ മകൻ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ല. ലീനയുടെ കഴുത്തിൽ ഒരു മുറിവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ Read More…
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഭരണങ്ങാനം സ്വദേശി ജിത്തുവിനെ (34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7. 30 യോടെ 12-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യ ബോധ വൽക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനങ്ങളും സംഘടിപ്പിക്കുമെന്നും ഡിവൈ എസ് പി സാജു വർഗീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.എസ്. Read More…
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി
അരുവിത്തുറ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.
ബി.ജെ.പി മഹാ ഗ്യഹസന്ദർശനവും, ജനസമ്പർക്കവും നടത്തി
ഞീഴൂർ: ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ എത്തിച്ചു. ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിൽകുമാർ മാളിയേക്കൽ,സന്തോഷ് കുഴുവേലിൽ, പി.സി രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ , കുറവിലങ്ങാട് മണ്ടലം വൈസ് പ്രസിഡന്റ് ജയൻ കോക്കാട്ടിൽ, ജില്ലാ ഐ.റ്റി ഇൻ ചാർജ് ആനന്ദ് പി.നായർ ,പഞ്ചായത്ത് Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രകടനം നടത്തി
പൂഞ്ഞാർ: ശബരിമല ശ്രീ കോവിലിലെ വാതിലിന്റയും, ദ്വാര പാലക ശില്പങ്ങളിലെയും പൊതിഞ്ഞിരുന്ന സ്വർണ പാളികൾ, കാണാതായ സംഭവത്തിൽ, ദേവസ്വം മന്ത്രി V N വാസവനും, ദേവസ്വം ബോർഡ് ചെയർമാൻ V K പ്രശാന്തും രാജി വെക്കേണമെന്നും, സ്വർണ്ണം മോഷ്ടിക്കുവാൻ കൂട്ടു നിന്ന മുഴുവൻ പേർക്കെതിരെയും ശിക്ഷ നടപടികൾ ഉണ്ടാകണമെന്ന് അവശ്യപ്പെട്ടു കൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, M Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൾക്കും ടീം അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ സെന്റ് മേരിസ് എച്ച്.എസ്.എസ് തീക്കോയി ഒന്നാം സ്ഥാനവും എഫ്.സി തീക്കോയി രണ്ടാം സ്ഥാനവും, വോളിബോൾ മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, ടീം ശാന്തിഗിരി രണ്ടാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, കെ.എസ്.ഡി കല്ലം രണ്ടാം സ്ഥാനവും, ബാഡ്മിന്റൺ സിംഗിൾ Read More…











