ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ സമ്പൂർണ്ണ മണ്ഡലം കമ്മറ്റി 11-10-2025 (ശനി ) വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ടയിൽ യോഗം ചേരും. മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ഉത്ഘാടനം ചെയ്യും. മണ്ഡലത്തിലെ വാർഡ് ഇൻചാർജ്, വാർഡ് കൺവീനർ ഉപരി ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.
Year: 2025
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന്; കോട്ടയം ജില്ലയിൽ 93327 കുട്ടികൾക്ക് വാക്‌സിൻ നൽകും
കോട്ടയം :പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 93327 കുട്ടികൾക്ക് ഒക്ടോബർ 12 ന് വാക്‌സിൻ നൽകും. മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പോളിയോ തുള്ളി മരുന്ന് വിതരണത്തിനു ജില്ലയിൽ 1229 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, Read More…
നെല്ലാമറ്റം ട്രാൻസ്‌ഫോർമർ യാഥാർഥ്യമായി
നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ നെല്ലാമറ്റം ട്രാൻസ്‌ഫോർമർ യാഥാർദ്യമായി. നെല്ലാമറ്റം പ്രദേശത്തുള്ള 25 ഓളം വീടുകൾക്ക് പ്രയോജനം ലഭിക്കും.അരീക്കര ടൌൺ ട്രാൻസ്‌ഫോർമർ ൽ നിന്നായിരുന്നു നാളിതുവരെ ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിലുള്ള നെല്ലാമറ്റം ട്രാൻസ്‌ഫോർമറിൽ കറന്റ് ലഭിച്ചിരുന്നതിനാൽ വേനൽ കാലത്ത് രൂക്ഷമായ വോൾടേജ് ക്ഷാമം പ്രദേശവാസികൾ നേരിട്ടിരുന്നു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നിർദേശപ്രകാരം പ്രദേശവാസികൾ കൂട്ട ഹർജി തയ്യാറാക്കുകയും മെമ്പർ ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി, കെ എസ് ഇ ബി കുറവിലങ്ങാട് ഓഫീസ്, ബഹു മോൻസ് Read More…
മഠത്തിപറമ്പിൽ പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ; നടപടി സ്വീകരിക്കണം: സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: മഠത്തിപറമ്പ് ജംങ്ങ്ഷനിൽ കെ.എസ്.ഇ.ബിയുടെ പുതിയ ഇലവൺ ലൈൻ വലിച്ചത് തെങ്ങിനോട് ചേർന്നാണ്. ഇത് അപകടമുണ്ടാക്കും. ഇത് എത്രയും വേഗം ലൈൻ മാറ്റി വലിക്കുകയോ, അല്ലെങ്കിൽ തെങ്ങ് വെട്ടിമാറ്റുകയോ ചെയ്യണമെന്ന് ബി.ജെ.പി. കോട്ടയം ജില്ലാ കമ്മറ്റി മെമ്പർ സന്തോഷ് കുഴിവേലിൽ കെ എസ് ഇ ബി അധികാരികളോട് ആവശ്യപെട്ടു. തെങ്ങിന്റെ ഓലമടലുകൾ ലൈനിനോട് മുട്ടിയ നിലയിലാണ്. കടുത്തുരുത്തി സഹകരണ ബാങ്ക് പാഴുത്തുരുത്ത് ശാഖയുടെയും , മഠത്തിപറമ്പ് ഓട്ടോ റിക്ഷാ സ്റ്റാന്റിനും സമീപമാണ് അപകടാവസ്ഥയിലുള്ള ഇലവൺ കെ.വിലൈൻ. തെങ്ങിന്റെ Read More…
ജനങ്ങളെ ബന്ദിയാക്കരുത്; സ്വകാര്യ ബസ് സമരം ഉടൻ തീർപ്പാക്കുവാൻ അധികൃതർ ഇടപെടണം: പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ: മുന്നറിയിപ്പ് ഇല്ലാതെ നടന്ന പാലായിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കുമൂലം നൂറുകണക്കിന് യാത്രക്കാർ വലഞ്ഞതായും തർക്ക വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സമരം തീർപ്പാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അധികൃതരോട് അഭ്യർത്ഥിച്ചു. സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്നതും പരിമിതമായി മാത്രം കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നതുമായ റൂട്ടുകളിലെ യാത്രക്കാരാണ് പണിമുടക്കുമൂലം വിഷമത്തിലായത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര സ്വാഗതാർഹമായ നടപടി: ജയ്സൺമാന്തോട്ടം
പാലാ: ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്രാ സൗകര്യം ഏർപ്പെടുത്തിയ നടപടിസർക്കാരിൻ്റെ രോഗീപക്ഷ ഇടപെടലും ആശ്വാസകരവുമാണെന്ന് പാലാ ഗവ:ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടം പറഞ്ഞു. രോഗികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ സർക്കാരിന്നെ അഭിനന്ദനങ്ങൾ അറിയിച്ചു. രോഗികൾ ആഗ്രഹിച്ചത് സർക്കാർ നടപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാൻസർ രോഗം പിടിപ്പെട്ട് ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കഴിയുന്ന നിർധനരായ ആയിരങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുകയാണ് സർക്കാരിൻ്റെ ഈ തീരുമാനം. എല്ലാ ജില്ലയിലും ഒരു സർക്കാർ Read More…
കേരള കോൺഗ്രസ് (എം) ജന്മദിനാഘോഷം ;ജനപക്ഷ നിലപാടും ഇടപെടലുകളും കേരള കോൺ (എം) നെ ആകർഷകമാക്കുന്നു: പാലാ നഗരസഭാ ചെയർമാൻ
പാലാ: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം പാലാമണ്ഡലത്തിലുടനീളം ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി.എന്നും എപ്പോഴും ജനപക്ഷ നിലപാടും ഇടപെടലുകളും നടത്തുന്ന പാർട്ടി ഏവരേയും ആകർഷിക്കുന്നതാക്കിയതായി പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പതാക ഉയർത്തൽ ചടങ്ങിൽ പറഞ്ഞു. പാർട്ടിക്ക് പേരിട്ട് വിളിച്ച് പ്രഖ്യാപനം നടത്തിയ ഭാരത കേസരി മന്നത്തിനെയും മൺമറഞ്ഞ കെ.എം.മാണി യേയും സ്മരിച്ചു കൊണ്ടും ഇപ്പോൾ പാർട്ടിയെ നയിക്കുന്ന ചെയർമാൻ Read More…
പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് നൂതന പരിഹാരങ്ങളുമായി കൗമാരം; അരുവിത്തുറ കോളേജിൽ ഗ്രീൻ ഐഡിയ ചലഞ്ച്
അരുവിത്തുറ :പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന ‘ഗ്രീൻ ഐഡിയ ചലഞ്ച് 2025’ പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. മാലിന്യസംസ്‌കരണം, ജലസംരക്ഷണം, Read More…
മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം
പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read More…
മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി
മേലുകാവ് : മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും പൂർവ്വ വിദ്യാർത്ഥി സംഘടനയും ലയൺസ് ക്ലബ് ഓഫ് മാഞ്ഞുരും ചേർന്ന് തിരുവല്ല അമിത ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജസ്റ്റിൻ ജോസ് സാറിൻ്റെ അധ്യക്ഷതയിൽ ശ്രീമതി.നിഷ ജോസ് കെ മാണി നിർവഹിച്ചു. ലയൺസ് 318 B ചീഫ് പൊജക്റ്റ് കോർഡിനേറ്ററും അലുമിനി അസോസിയേഷൻ Read More…











