sporrts

എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അസോസിയേഷനെ വിമര്‍ശിച്ചതിലാണ് നടപടി. ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമെന്നാണ് കെഎസിഎ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്. മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ Read More…

general

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി മോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മോദി പറഞ്ഞു. ആദിശങ്കര ജയന്തി ദിനമാണ് ഇന്ന്. ആദി ശങ്കരന് മുന്നില്‍ ശിരസ് നമിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും ജനങ്ങളെ അഭിനന്ദിക്കുന്നു. 8800 കോടി ചിലവിലാണ് നിര്‍മാണം. വരും കാലത്ത് വലിയ ഷിപ്പുകള്‍ക്ക് എത്താനാകും.ഇനി Read More…

general

വൈക്കത്തെ കുട്ടികൾക്കായി വേമ്പനാട് സിമ്മിംഗ് അക്കാദമി തുടങ്ങിയ സ്വയരക്ഷയ്ക്കായുള്ള സിമ്മിംഗ് ക്ലാസ് നാലാമത്തെ ബാച്ചിലേക്ക് കടക്കുന്നു

ജലാശയങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വൈക്കത്തെ കുട്ടികൾക്കായി വേമ്പനാട് സിമ്മിംഗ് അക്കാദമി തുടങ്ങിയ സ്വയരക്ഷയ്ക്കായുള്ള സിമ്മിംഗ് ക്ലാസ് നാലാമത്തെ ബാച്ചിലേക്ക് കടക്കുന്നു. കുട്ടികളെ സ്വയ രക്ഷയ്ക്ക് വേണ്ടി നീന്തൽ അഭ്യസിപ്പിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിൽ വൈക്കം അമ്പലക്കുളത്തിലാണ് ക്ലാസുകൾ നടത്തുന്നത്. സംഘാടകൻ ഷിഹാബ് കെ സൈനുവിന്റെ നേതൃത്വത്തിൽ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായലിന്റെ 11 കിലോമീറ്റർ നീന്തി കയറി 5വേൾഡ്റെക്കോർഡുകൾ സ്ഥാപിച്ച സൂര്യഗായത്രിയും, ഇരുകൈകളും ബന്ധിച്ചു 9 കിലോമീറ്റർ നീന്തികയറി വേൾഡ് വൈഡ് Read More…

obituary

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മരണം. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്‍ കിഷോര്‍ Read More…

general

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല; പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി അമിത് ഷാ

പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ Read More…

erattupetta

AITUC പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച മെയ്ദിന റാലി എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് ബാബു K ജോർജ് ഉദ്ഘാടനം ചെയ്തു

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മെയ്ദിനത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിൽ തൊഴിലാളിവർഗ്ഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടം എന്നോണം മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും Read More…

pala

പാലാ അൽഫോൻസാ കോളേജിൽ സമ്മർ ക്യാമ്പിന്റെ 7ാം ദിനം ജൂവൽസ് ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

പാലാ :പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ അൽഫോൻസാ കോളേജിൽ 8ആം ക്ലാസ്സ്‌ മുതൽ 12ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായ് സമ്മർ ക്യാമ്പിന്റെ 7ആം ദിന ഉൽഘാടനവും ബോധവത്കരണ ക്ലാസും ഡോ. മഹിമ സിബി നിർവഹിച്ചു. ലയൻസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബേത് കുരുവിള , ഡോ. സോണിയ സെബാസ്റ്റ്യൻ, മിസ് ഷീന സെബാസ്റ്റ്യൻ, Read More…

Accident

വിവിധ അപകടങ്ങളിൽ 3പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മൂവാറ്റു പുഴ സ്വദേശികളായ ആൻ ജോയി (18) ജോയി വർക്കി (52) എന്നിവർക്ക് പരുക്കേറ്റു. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ബൈക്കും തടിലോറിയും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി രാജുവിന് ( 65 ) പരുക്കേറ്റു. മരങ്ങാട്ടുപള്ളിക്ക് സമീപമായിരുന്നു അപകടം.

mundakkayam

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആന്റോ ആന്റണി എം. പി. ആദരവ് നൽകി

മുണ്ടക്കയം :സിവിൽ സർവീസ് പരീക്ഷയിൽ അൻപത്തി നാലാം റാങ്ക് നേടിയ പുലിക്കുന്ന് സോനറ്റ് ജോസിനെയും, വണ്ടൻപതാൽ താമസം നസ്രിൻ. പി. ഫാസിമിനെയും ആന്റോ ആന്റണി. എം. പി. വീടുകളിലെത്തി ഷാളും മെമെൻ്റോയും നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എസ്. രാജൂ, സെബാസ്ട്യൻ ചുള്ളിത്തറ, വി. ടി. അയൂബ്ഖാൻ, ബെന്നി ചേറ്റു കുഴി, ടി. ടി. സാബു,അരുൺ കൊക്കപ്പള്ളി, റെജികള ത്തു കുളങ്ങര, രഞ്ജിത് കുര്യൻ, സിനിമോൾ തടത്തിൽ, ജിനീഷ് മുഹമ്മദ്‌, ടോമി Read More…

obituary

ആലുങ്കൽകരോട്ട് എ.എസ്.സെബാസ്റ്റ്യൻ നിര്യാതനായി

എലിക്കുളം: ആലുങ്കൽകരോട്ട് എ.എസ്.സെബാസ്റ്റിയൻ(ജോയി-60) അന്തരിച്ചു. ഭാര്യ: സെലിൻ, മടുക്കക്കുന്ന് മാഞ്ഞൂർ കുടുംബാംഗം. മക്കൾ: ലിജോ, ജോസ്. സംസ്‌കാരം വ്യാഴാവ്ച ഒൻപതിന് വീട്ടിലെ ശുശ്രൂഷക്കുശേഷം എലിക്കുളം കാരക്കുളം ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ.