general

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടി

അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്ന് ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോർട്ടുകൾ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നാണ് ബോർഡ് നിലപാട്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂ നുള്ളി വായിലിട്ടതിനെ തുടർന്നാണെന്ന സംശയങ്ങൾ ഉയർന്നിരുന്നു. യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ Read More…

pala

കടനാട് തുമ്പിമലയില്‍ പുലിയിറങ്ങിയതായി സംശയം; പുലിയെ കണ്ടെന്ന് പരിസരവാസിയുടെ വെളിപ്പെടുത്തല്‍

പാലാ: കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയെ കണ്ടുവെന്ന പരാതിയുമായി പരിസരവാസി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഏകദേശം രണ്ടടിയോളം ഉയരമുണ്ടെന്നാണ് പരിസരവാസിയായ രവി നല്‍കുന്ന വിവരം. പഞ്ചായത്ത് അധികാരികള്‍ക്കും വനംവകുപ്പിനും പോലീസിനും രവി പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ഇതുവരെ പുലിയെയാണ് കണ്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ താന്‍ കണ്ടത് നൂറു ശതമാനവും പുലിയെ തന്നെയാണെന്ന് രവി ആവര്‍ത്തിക്കുന്നു. ഐങ്കൊബിലെ രണ്ടാം മൊബൈല്‍ ടവറിനു സമീപത്തായാണ് പുലിയെ കണ്ടതെന്ന് രവി പറയുന്നു. ശബ്ദം കേട്ട് നോക്കിയ താന്‍ പുലി Read More…

general

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 40 ആയി ഉയര്‍ത്തും. വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനും സാവകാശം നല്‍കും. പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കുമെന്നാണ് വിവരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം Read More…

general

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി

വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് Read More…

general

അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം

കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം കോട്ടയം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 4510 അധ്യാപകർക്കാണ് ഓഗസ്റ്റ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം. അക്കാദമിക മൂല്യം ചോർന്നുപോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. Read More…

cherpunkal

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മുഖാമുഖം

പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് കേരളത്തിലും ഈ വർഷം മുതൽ ഡിഗ്രി പഠനം അടിമുടി മാറുകയാണ്. ഇതിന്റെ ലക്ഷ്യം ബിരുദപഠനം ലോക നിലവാരത്തിൽ എത്തിക്കുക എന്നതാണ്. വേണമെങ്കിൽ മിടുക്കരായ കുട്ടികൾക്ക് രണ്ടരവർഷം കൊണ്ട് ഡിഗ്രി പഠനം പൂർത്തിയാക്കാം. കൊമേഴ്സിനു ചേരുന്ന വിദ്യാർത്ഥിക്ക് മൂന്നുകൊല്ലം കഴിഞ്ഞ് ബിസിഎ സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങാം. വിദേശപഠനത്തിന് ഒരുവർഷം ലാഭം. ക്രെഡിറ്റുബാങ്കിംഗ് നിലവിൽ വരുന്നതുകൊണ്ട് ഓൺലൈനിലും കോളേജുമാറിയും പുതുമയാർന്ന കോഴ്സുകൾ പഠിക്കാം. ഈ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മെയ് 6 Read More…

Accident

ബസും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്

ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്ക്. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ​ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

mundakkayam

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫിലിപ്പ് കെ.വിയുടെ നേതൃത്തിൻ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥരായ സുധീഷ്,റെജി എന്നിവരെത്തി പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു. എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല. Read More…

crime

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി 5സി എന്ന ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടിയുടെ പ്രസവം നടന്നത് Read More…

crime

മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബു (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 10 :15 മണിയോടുകൂടി മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിന്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. സുധീന്ദ്ര ബാബുവിന് യുവാവിനോട് മുൻ Read More…