കുന്നോന്നി: കിഴക്കേപറമ്പിൽ (മേലേവീട്ടിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് കുന്നോന്നിയിലുള്ള സഹോദരി ഗീതാ രവീന്ദ്രൻ്റെ (പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്ത് അംഗം) വീട്ടുവളപ്പിൽ. മക്കൾ: അജിത (കൽക്കട്ട), രാജി മരുമക്കൾ: സജീവ് പൊട്ടൻപ്ലാക്കൽ പൂഞ്ഞാർ, ജയൻ പുത്തൂർ പുലിയന്നൂർ,
Month: December 2025
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6605 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,840 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 5500 രൂപയായി. സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. Read More…
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടങ്ങി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത് കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎൻടിയുസി – എകെഎംഡിഎസ് – ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുട്ടത്തറയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല. ഇന്ന് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് 20 Read More…
കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ വ്യാജസന്ദേശം
കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍. കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
കാർ മതിലിൽ ഇടിച്ച് കുടുംബാംഗങ്ങൾക്ക് പരുക്ക്
കൊഴുവനാൽ: കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാഗങ്ങളായ കൊടുങ്ങൂർ സ്വദേശികൾ മനോജ് (48) ധന്യ (40) സുജ ((50) ഹൃതിക് (13) ഹാർദിക് (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൊഴുവനാൽ കല്ലൂർക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളിൽ ഹരിതകർമസേനയുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം
കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളിൽ ഹരിതകർമ്മസേനാംഗങ്ങളുടെ വാതിൽപടി മാലിന്യശേഖരണ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. വാതിൽപടി ശേഖരണം രാവിലെ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷവുമായി ക്രമീകരിക്കാനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ നിർദ്ദേശം. വാതിൽപടി ശേഖരണത്തിന് പോകുന്ന ഹരിതകർമ്മസേനാംഗങ്ങൾ ആവശ്യത്തിന് കുടിവെള്ളം, ഒ.ആർ.എസ്, സൺസ്‌ക്രീം/ലോഷനുകൾ എന്നിവ കരുതണം. ആവശ്യമെങ്കിൽ യൂണിഫോമിന്റെ ഭാഗമായുള്ള കട്ടികൂടിയ ഓവർകോട്ടുകൾ താൽക്കാലികമായി ഒഴിവാക്കാം. അയഞ്ഞതും ഇളം നിറത്തിലുമുള്ള പരുത്തി വസ്ത്രങ്ങൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക. പ്രായമായവർ, ഗർഭിണികൾ മറ്റു രോഗങ്ങൾ Read More…
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; ബ്ലോക്ക് തല ക്വിസ് മത്സരം
ഈരാറ്റുപേട്ട : നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിലേക്കുള്ള അദ്യഘട്ട എൻട്രി ടിക്കറ്റ് ബ്ലോക്ക് / കോർപറേഷൻ തലത്തിലുള്ള ക്വിസ് മത്സരത്തിലൂടെ ആയിരിക്കും. എൻട്രി ലഭിക്കേണ്ട അവസാന തിയ്യതി- 2024 മേയ് 6 രാവിലെ 10 മണി വരെ മാത്രം. താൽപര്യമുള്ള 7,8,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൽ ഫോമിൽ രജിസ്ട്രർ ചെയ്യുക. ലിങ്ക് –https://forms.gle/VjbTXxuugHRwaNtU6 സ്ഥലം : ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ പി സ്കൂൾ , 07/ 05/ 2024 രാവിലെ 10.30.
9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 KM നീന്തിക്കടന്നു
9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 KM നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിൻറെയും അതിരയുടെയും മകനും, കോതമംഗലംഗ്രീൻ വാലി പബ്ലിക് സ്കൂളിലെ ലെ 3-ആം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 KM നീന്തിയാണ് Read More…
പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ് എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ പ്രവർത്തന സജ്ജമായി. ഇതിൽ തൊഴിൽ ദാതാക്കളുടെയും, ഉദ്യോഗാർത്ഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അർദ്ധ-സർക്കാർ സ്ഥാപനങ്ങളും, കമ്പനികളും, സ്വകാര്യ സംരംഭകരുടെ പ്രസ്ഥാനങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ തൊഴിൽ ദാതാക്കളായി രജിസ്റ്റർ ചെയ്ത് തങ്ങളുടെ Read More…
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശം നൽകി. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. സ്‌കൂൾ തുറക്കുന്നതിന് മുൻപ് നിർദേശങ്ങൾ ഉറപ്പാക്കണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്താനും Read More…











