Main News

കോട്ടയത്തെ കിഴക്കൻ മേഖലയിൽ കനത്ത മഴ: മൂന്നിലവിലും കാഞ്ഞിരപ്പള്ളിയിലും അതീവ ജാ ഗ്രത

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ  ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.  കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ  അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ്  നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും Read More…

Erattupetta News

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

weather

അഞ്ച് നാൾ ശക്തമായ മഴയ്ക്ക് സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടാണ് Read More…

kottayam

കനത്ത മഴ; കോട്ടയം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

Moonnilavu News

മൂന്നിലവിൽ ഉരുൾപൊട്ടൽ

മൂന്നിലവിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളപ്പൊക്കം. വാഹനഗതാഗതം തടസപ്പെട്ടു. ആളപായമില്ല. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

weather

കനത്തമഴ: ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ

പാലാ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനിൽക്കുന്നതിനാൽ ആളുകൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഏത് അടിയന്തിര ഘട്ടവും നേരിടാൻ തയ്യാറായി ഇരിക്കാൻ റവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലാ കളക്ടർ, പാലാ ആർ ഡി ഒ, മീനച്ചിൽ തഹസീൽദാർ Read More…

Erattupetta News

എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ സിപിഐ ജില്ലാ സെക്രട്ടറി സഖാവ് സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് റനീഷ് കാര്യമറ്റം അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി ശുഭേഷ് സുധാകരൻ, അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജോൺ വി ജോസഫ്, ഇ കെ മുജീബ് ,നിഖിൽ ബാബു എന്നിവർ പ്രസംഗിച്ചു. ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കോ-ഓർഡിനേറ്റർ ദീപു തോമസ് ദുരന്തനിവാരണ Read More…

Kadanad News

മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക പൂഞ്ഞാർ ഏരിയ സമ്മേളനം

കടനാട് : മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. കടനാട് കൊല്ലപ്പള്ളി അയ്മനം ബാബു നഗറിൽ (ലയൺസ് ക്ലബ് ഹാളിൽ) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി എം സിറിയക്ക് പതാക ഉയർത്തിയത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, Read More…

Erattupetta News

മഴ പെയ്താൽ ഈരാറ്റുപേട്ട നഗരവീഥിയിൽ വെള്ളക്കെട്ട്; വ്യാപാരികൾ ദുരിതത്തിൽ

ഈരാറ്റുപേട്ട: മഴ പെയ്താൽ വെള്ളം തളം കെട്ടി കാൽനടക്കാർക്കു പോലും സഞ്ചരിക്കാനാവില്ല. പൂഞ്ഞാർ റോഡിൽ കുരിക്കൾ നഗർ മുതൽ പി.എം.സി ജംഗ്ഷൻ വരെ മലിനജലത്തിൽ കുളിക്കാതെ നടക്കാൻ പറ്റില്ല.  ഇവിടെ ഓടകൾ അടഞ്ഞ് കിടക്കുന്നതു കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റ് റോഡിൽ  വെള്ളക്കെട്ട്  വ്യാപാരികൾക്ക്  ദുരിതമാണുണ്ടായികൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ ഓട നിർമ്മാണവും, സമയബബന്ധിതമായി ഓട വൃത്തിയാക്കാത്തതുമാണ്  വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നും രണ്ടു വർഷമായി ഇതേ സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു. അതു കൂടാതെ Read More…

Erattupetta News

ഈരാറ്റുപേട്ടയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായിമയായ ഈരാറ്റുപേട്ട യു എ ഇ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദുബൈ: ഖിസൈസ്സിൽ വെച്ച്നടന്ന പൊതുയോഗത്തിൽ 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നൽകി. തുടർന്ന് ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി: റഷീദ് മറ്റക്കൊമ്പനാൽ, പ്രസിഡന്റ് : മുഹമ്മദ് ഹുസൈൻ ഇബ്രാഹിം, വൈസ് പ്രസിഡന്റ് : ജാസിം കല്ലോലിൽ, മുജീബ് റഹ്മാൻ പേഴുംകാട്ടിൽ, ജനറൽ സെക്രട്ടറി : നാസിം മേത്തർ, സെക്രട്ടറി : യാസീൻഖാൻ, ഷെരീഫ് പരീത്കണ്ണ്, ട്രഷറർ: നിഷാദ് വട്ടക്കയത്തിനെയും തിരഞ്ഞെടുത്തു.