accident

മേലുകാവ് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മേലുകാവ് സ്വദേശിനിയായ അധ്യാപികെ ട്രെയിനില്‍ നിന്നും വീണു മരിച്ചു. മേലുകാവ് കട്ടിപ്പുരയ്ക്കല്‍ ഷിബുവിന്റെ ഭാര്യ ജിന്‍സി(37)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നെലെ രാത്രി എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 7നാണ് ജിന്‍സി തിരുവല്ല സ്‌റ്റേഷന് സമീപം ട്രെയിനില്‍ നിന്നും വീണത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായും ആക്ഷേപം ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്. തിരുവല്ല സ്റ്റേഷനില്‍ നിന്നും കോട്ടയം പാസഞ്ചര്‍ Read More…

General News

കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് നിർണായകം ; ജോസ് കെ മാണി എം പി

കോട്ടയം: കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് നിർണായകമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃയോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോർഡിനേറ്റർ ജോണി എബ്രഹാം അധ്യക്ഷതവഹിച്ചു.സംസ്ഥാന കോർഡിനേറ്റർ ജോർജ് എബ്രഹാം,പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,വിജി എം തോമസ്,ജോർജ് കാഞ്ഞമല,ബിനോയ് മുക്കാടൻ,വർഗീസ് ജോൺ,ജോബിൻ സെബാസ്റ്റ്യൻ,ബിജോ കൊല്ലംപറമ്പിൽ,ജോസ് ചേപ്പില,രാജു കൊച്ചാലംമൂട് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലൈ 15 നകം മെമ്പർഷിപ്പ് Read More…

Bharananganam News

അലീന മലയാളക്കരയുടെ അഭിമാനം : രാജേഷ് വാളിപ്ലാക്കൽ

ഭരണങ്ങാനം : ന്യൂസിലാൻ്റിലെ പ്രഥമ വനിതാ പോലീസ് ഓഫീസറായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിയായ അലീന അഭിലാഷ് നിയമിതയായിരിക്കുന്നു.ഏറെ അഭിമാനത്തോടെയാണ് അലീനയയുടെ നിയമനം മലയാളക്കര ഏറ്റുവാങ്ങിയത്. നമ്മുടെ ഉള്ളനാട് എന്ന ഗ്രാമപ്രദേശം ലോകം ശ്രദ്ധ ആകർഷിക്കുന്നതിനു അലീന ഇന്ന് കാരണഭൂതയായിരിക്കുകയാണ്. അർഹയത്യ്ക്കുള്ള അംഗീകാരം ലഭിച്ച അലീനയുടെ നേട്ടം പാലായിലെ പുതു തലമുറക്ക് പ്രചോദനമാകട്ടെ. അലീനയ്ക്കും കുടുംബത്തിനും എല്ലാ മംഗളങ്ങളും നേരുന്നെന്നും അദ്ദേഹം ആശംസിച്ചു.

General News

ബഫർസോൺ ; എൽഡിഎഫിന്റെ വൈരുദ്ധ്യ തീരുമാനങ്ങളും സമരവും കാപട്യം : തോമസ് ഉണ്ണിയാടൻ

തൃശൂർ : സംരക്ഷിത വനത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോ മീറ്റർ വീതിയിൽ മനുഷ്യ വാസകേന്ദ്രങ്ങൾ ഉൾപ്പെടെ ബഫർസോൺ വേണമെന്ന് മന്ത്രിസഭാ തീരുമാനം എടുക്കുകയും അതിനുവേണ്ടി കേന്ദ്രത്തെ സമീപിക്കുകയും ചെയ്ത എൽഡിഎഫ് ഇപ്പോൾ ഈ തീരുമാനത്തെ എതിർക്കുന്നതും നാട്ടിൽ ഹർത്താലും സമരങ്ങളും നടത്തുന്നതും തികഞ്ഞ ചതിയും കാപട്യമാണ്. നാല് ലക്ഷം ഏക്കറിൽ നിന്നായി ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കുകയും ജനജീവിതത്തെയും വികസനത്തെയും ബാധിക്കുകയും ചെയ്യുന്ന ഈ തീരുമാനമെടുത്തത് 2019 ഒക്ടോബർ 23ന് പിണറായി വിജയൻ മുഖ്യമന്ത്രിയുടെ Read More…

Pala News

പാലാ നഗരസഭ: വാർഡിലേക്കുള്ള തുക കൊടുക്കുന്നതിൽ വിവേചനമെന്ന് യു ഡി എഫ് ; മുനിസിപ്പൽ ഓഫീസ് പടിക്കൽ ധർണ്ണ നാളെ

പാലാ നഗരസഭയിലെ വാർഡ് വിഹിത വിഭജനത്തിൽ യുഡിഎഫ് കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് പാർലമെൻ്റെറി പാർട്ടിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 ന് മുനിസിപ്പൽ ഓഫീസ് കവാടത്തിൽ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തും. മാണി സി കാപ്പൻഎം എൽ എ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അറിയിച്ചു.

Jobs

വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ എംപ്ലോയബിലിറ്റി സെന്ററിൽ : ജൂലൈ 1 ന്

കോട്ടയം: വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യു ജൂലൈ ഒന്നിന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്രമുഖ ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങളിലേക്കു റിലേഷൻഷിപ്പ് ഓഫീസർ, അസോസിയേറ്റ് ബ്രാഞ്ച് മാനേജർ, മാനേജിംഗ് പാർട്ണർ, ഏജൻസി റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്, ഡവലപ്പ്മെന്റ് മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്കാണ് ഇന്റർവ്യു്. പ്ലസ്ടു, ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 45നും ഇടയിൽ പ്രായപരിധിയുള്ള യുവതിയുവാക്കൾക്ക് പങ്കെടുക്കാം. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ് ബുക്ക് പേജ് Read More…

Teekoy News

വാഗമൺ റോഡ് : യു ഡി എഫ് പ്രക്ഷോഭം ആരംഭിച്ചു

തീക്കോയി : ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമമാണത്തിലെ അപാകതയിലും അഴിമതിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു. വാഗമൺ റോഡിന്റെ നിർമമാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് യു.ഡി.എഫ് സമരത്തിന് ഇറങ്ങിയത്. ഒരു മാസം കഴിയുന്നതിന്റെ മുൻപ് തന്നെ പണി പൂർത്തിയാക്കിയ ഭാഗം വീണ്ടും റോഡ് തകർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് തീക്കോയി ടൗണിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കെ പി.സി.സി. നിർവ്വാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി Read More…

Ramapuram News

രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടമെന്റ് മെറിറ്റ് ഡേ ആഘോഷിച്ചു

രാമപുരം: രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടമെന്റ് മെറിറ്റ് ഡേ ആഘോഷിച്ചു.എം ജി യൂണിവേഴ്‌സിറ്റി ബി. എസ്. സി. ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് നേടിയ എലിസബത്ത് പയസ്, പത്താം റാങ്ക് നേടിയ മനു മോഹൻ എന്നിവരെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പുരസ്‌കാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി, അധ്യാപകരായ വിനീത്കുമാർ Read More…

Uzhavoor News

ആരോഗ്യം പാർപ്പിടം കാർഷിക മേഖലകൾക്ക് പ്രാധാന്യം നൽകി ഉഴവൂർ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള വികസന സെമിനാര്‍‌ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് നടത്തി. വൈസ് പ്രസിഡന്‍റ് ശ്രീമതി ഏലിയാമ്മ കുരുവിള അദ്ധ്യക്ഷത വഹിച്ച വികസന സെമിനാർ പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് ന് കരട് വികസന രേഖ നൽകി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്മാന്‍‍‍ ശ്രീ.ന്യൂജന്‍റ് ജോസഫ് കരട് വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. ലൈഫ് Read More…

Pala News

സ്വപ്ന സുരേഷിന് മുമ്പിൽ മുട്ടു കൂട്ടിയിടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ : പി ജി ബിജുകുമാർ

പാലാ: സ്വപ്ന സുരേഷിന് മുമ്പിൽ മുട്ടു കൂട്ടിയിടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പി.ജി.ബിജുകുമാർ കുറ്റപ്പെടുത്തി. സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമായി മാറിയ പിണറായി വിജയൻ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാ വശ്യപ്പെട്ട് ബിജെപി പാലായിൽ സംഘടിപ്പിച്ച ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജുകുമാർ. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഇടയ്ക്കിടെ അമേരിക്കയ്ക്ക് Read More…