123 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; പാലായില്‍ മൂന്ന്, ആകെ 505

കോട്ടയം ജില്ലയില്‍ 123 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നാലു വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 505 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ മുനിസിപ്പാലിറ്റികള്‍ കോട്ടയം -2,8,10,11,12,15,18,29,52ചങ്ങനാശേരി- 33,34ഈരാറ്റുപേട്ട- 6,7,16,21,23 വൈക്കം-5,6,7,15,16,23പാലാ-1,10,23ഏറ്റുമാനൂര്‍-4,7,23,25,27 പഞ്ചായത്തുകള്‍ അകലക്കുന്നം – 4,10ആര്‍പ്പൂക്കര -1,11,14,16അതിരുമ്പുഴ-12,14,19അയര്‍ക്കുന്നം-1,2,3,5,11,12,20 അയ്മനം-4,6,14ഭരണങ്ങാനം-4എരുമേലി-2,3,5,7,23കടുത്തുരുത്തി-2,6,10കല്ലറ-6 കാണക്കാരി-3,7,9കുറിച്ചി-7,8,9,20കുറവിലങ്ങാട്-1,6കുമരകം-1,4,6,11,12,14,16 കൂരോപ്പട-1,14കിടങ്ങൂര്‍-13രാമപുരം-15,18തിടനാട്-1,2,4 തൃക്കൊടിത്താനം-7,10,12,14,15,19മണിമല-9,11മറവന്തുരുത്ത്-8,15മുണ്ടക്കയം-3,5,7,9,11,14,17,18 പനച്ചിക്കാട്-2,3,5,9,14വാഴപ്പള്ളി-6,13വാകത്താനം-5,9,10 പാമ്പാടി-2,8,14മീനടം-8തലയോലപ്പറമ്പ്-2,8,12,14,15കറുകച്ചാല്‍-1,10,13 കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍ അയര്‍ക്കുന്നം-13ഭരണങ്ങാനം-9എലിക്കുളം-6കടപ്ലാമറ്റം-7

Read More

ഈരാറ്റുപേട്ടയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈരാറ്റുപേട്ട പിഎച്ച്‌സിയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 112 പേര്‍ക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. 17, 10 വാര്‍ഡുകളിലാണ് ഇന്നു കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 17ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ഏകദേശം 130 ഓളം പേരാണ് നഗരസഭയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. കിറ്റ് ലഭിക്കാത്തതിനാല്‍ നാളെ ആന്റിജന്‍ ടെസ്റ്റ് ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇടമറുക് ആശുപത്രിയില്‍ ആര്‍ടി പിസിആര്‍ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഒരിടവേളയ്ക്കു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ സാനിട്ടൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി കഴുകണമെന്നും നിര്‍ദേശമുണ്ട്.

Read More

കോട്ടയം ജില്ലയില്‍ 1510 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1510 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 7454 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 757 പുരുഷന്‍മാരും 626 സ്ത്രീകളും 127 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 330 പേര്‍ രോഗമുക്തരായി. 9115 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 96491 പേര്‍ കോവിഡ് ബാധിതരായി. 86500 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22993 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം -212ചങ്ങനാശേരി – 54ഏറ്റുമാനൂര്‍ – 53മാടപ്പള്ളി – 49 ഈരാറ്റുപേട്ട – 48ആര്‍പ്പൂക്കര, പായിപ്പാട് -43കടുത്തുരുത്തി – 40കുമരകം –…

Read More

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19

എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ…

Read More

കോവിഡ്: ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു

ഈരാറ്റുപേട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ആശാ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും എത്രയും വേഗം ഈ രോഗത്തിൽ നിന്ന് നാടിന് മുക്തി കൈവരിക്കാൻ സാധിക്കട്ടെയെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ നഗരസഭ ചെയർപേഴ്സൺസുഹ്‌റ അബ്ദുൾ ഖാദർ പറഞ്ഞു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി, കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപറമ്പിൽ, അൻസൽന പരികുട്ടി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആശ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read More

അത്യാധുനിക സൗകര്യങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ച് ഇന്നലെ വൈകുന്നേരം 5 മണിക്ക് ആശുപത്രിൽ വെച്ച് നടത്തിയ ചടങ്ങിൽ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെയും, മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെയും മഹനീയ സാന്നിധ്യത്തിലാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ബ്ലോക്കിന്റെ ആശീർവാദകർമ്മം നിർവഹിച്ചത്. 130 ഓളം മുറികളുള്ള ഈ ബ്ലോക്കിൽ എ സി, നോൺ എ സി, ഡീലക്സ് വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്. ലോകത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ നഴ്സസ് കോൾ സിസ്റ്റം, എല്ലാ മുറികളിലും 5 function motorised ബെഡുകൾ, പൊള്ളലുകൾ ഏൽക്കുന്നവർക്കായി അത്യാധുനിക സജീകരണങ്ങളുള്ള ബേൺ ഐ സി യൂ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായുള്ള ട്രാൻസ്പ്ലാന്റ് ഐ സി യൂ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് പുതിയ…

Read More

പാലാ കാർഷിക വിപണിയിൽ പതിനായിരം അംഗങ്ങൾ

കഴിഞ്ഞ വർഷം കൊറോണാ സമയത്ത് പിസി ജോർജ് എംഎൽഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പാലാ ഓൺലൈൻ കാർഷിക വിപണിയിലാണ് ഇന്നലെ പതിനായിരം അംഗങ്ങളായത്. പാലാ, പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി എന്നീ മൂന്നു നിയോജമണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായാണ് പൂർണ്ണമായും സൗജന്യമായ ഓൺലൈൻ പ്ലാറ്റ്ഫോമായ കാർഷിക വിപണി തയ്യാറാക്കിയത്. പൂഞ്ഞാർ കാർഷിക വിപണിയിൽ ഇരുപതിനായിരം അംഗങ്ങളും,പാലാ കാർഷിക വിപണിയിൽ പതിനായിരം അംഗങ്ങളും, കാഞ്ഞിരപ്പള്ളി കാർഷിക വിപണിയിൽ എണ്ണായിരത്തോളം അംഗങ്ങളുമാണ് നിലവിലുള്ളത്. എല്ലാത്തരം കാർഷിക ഉൽപന്നങ്ങളും, വളർത്തുമൃഗങ്ങളും, ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉൾപ്പെടെ ദൈനംദിനം വലിയ രീതിയിലുള്ള കച്ചവടമാണ് കാർഷിക വിപണിയിലൂടെ നടക്കുന്നത്. കാർഷിക വിപണി പ്രദേശത്ത് വലിയ രീതിയിലുള്ള കാർഷിക മുന്നേറ്റത്തിന് സഹായകരമാകുമെന്നും പിസി ജോർജ് പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ കാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More