ചിറ്റാറ്റിൻകര പാലത്തിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

ഈരാറ്റുപേട്ട: അമ്പാറനിരപ്പേൽ റോഡിൽ ചിറ്റാറ്റിൻകര പാലത്തിൽ ഓട്ടോയും , ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. തീക്കോയി അടുക്കം സ്വദേശി വെട്ടിക്കാപ്പള്ളിൽ ജോഷി (47) ആണ് മരിച്ചത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയേ ഈ പാലത്തിനുള്ളൂ. ബൈക്കിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് ആറ്റിലേക്ക് വീഴുകയും ചെയ്തിരുന്നു. പൊട്ടനാനിയിൽ ജൂലിയാണ് മരിച്ച ജോഷിയുടെ ഭാര്യ. മക്കൾ: ഡാനി , ഡെന്നിസ്

Read More

തൃശൂർ പൂരത്തിന് ചടങ്ങുകൾ മാത്രം; പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. അതേ സമയം, ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഒരു മെഡിക്കൽ സംഘത്തെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

Read More

പാലായിൽ മാണി സി കാപ്പൻ മുന്നണികളെ അമ്പരിപ്പിക്കുന്ന വൻ ഭൂരിപക്ഷത്തൊടെ വിജയിക്കും എന്ന് രാഷ്ട്രീയ നിരീക്ഷനായ മൈക്കിൾ കവുകാട്ട്

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്നും മാണി സി കാപ്പൻ മുന്നണികളെ അമ്പരിപ്പിക്കുന്ന വൻ ഭൂരിപക്ഷത്തൊടെ വിജയിക്കുമെന്ന് രാഷ്ടീയ നിരീക്ഷകൻ മൈക്കിൾ കവുകാട്ട്. പാലായിൽ ഇപ്പോൾ ഒരു ജനകീയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാവങ്ങളോട് കരുണയും വിശക്കുന്നവന് ഭക്ഷണം നൽകിയും എല്ലാവരെയും ഒരു പോലെ കണ്ട് ജനസേവനം നടത്തുന്ന മാണി സി കാപ്പന്റെ വിജയം എല്ലാ പ്രവചനങ്ങളെയും തെറ്റിക്കുന്ന വൻ ഭൂരിപക്ഷത്തോടു കൂടിയ വിജയം ആയിരിക്കും എന്ന് 40 വർഷകാലമായി മാണി സി കാപ്പനുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന മൈക്കിൾ കവുകാട്ട് പറഞ്ഞു. പാലാക്കാർക്കൊപ്പം കേരളം ഉറ്റുനോക്കുന്നതും മാണി സി കാപ്പനെ തന്നെയാണ്. ഈ വിജയം മാണി സി കാപ്പന്റെ മാത്രം അല്ല പാലായിലെ ജനങ്ങളുടെ വിജയം കൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പകൽ സമയത്ത് പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്ന് നിർദേശം സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പകൽ സമയത്ത് പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും…

Read More

കോട്ടയം ജില്ലയില്‍ 973 പേര്‍ക്ക് കോവിഡ്, 961 പേർക്കും സമ്പർക്ക രോഗബാധ

കോട്ടയം ജില്ലയില്‍ 973 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 961 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 5194 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.73 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 482 പുരുഷന്‍മാരും 390 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 272 പേര്‍ രോഗമുക്തരായി. 7932 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം – 181കൂരോപ്പട, അതിരമ്പുഴ – 39പാമ്പാടി – 32പൂഞ്ഞാര്‍ തെക്കേക്കര – 31രാമപുരം-30 ഏറ്റുമാനൂര്‍ – 28എലിക്കുളീ27കല്ലറ-23അയ്മനം, പാലാ -21പുതുപ്പള്ളി,ചങ്ങനാശേരി, ഈരാറ്റുപേട്ട –…

Read More

ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ റോഡിൽ ചിറ്റാറ്റിൻകര പാലത്തിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു, ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട- അമ്പാറനിരപ്പേൽ റോഡിൽ ചിറ്റാറ്റിൻകര പാലത്തിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്. ഇയാളെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. എന്നാൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. തിടനാട് പോലീസ് സ്ഥലത്തെത്തി. സ്ഥിതി​ഗതികൾ വിലയിരുത്തി. അപകടത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Read More

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19

കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,43,59,016 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക്…

Read More

കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 38 പേർക്ക് കോവിഡ്; ഫയർ സ്റ്റേഷൻ അടച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ ആകെയുള്ള 45 ജീവനക്കാരിൽ 38 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഫയർ സ്റ്റേഷൻ താത്കാലികമായി അടച്ചു. ബാക്കിയുള്ള ഏഴു ജീവനക്കാരുടെ ഫലം ലഭ്യമായിട്ടില്ല. ഇവരിൽ പലർക്കും രോ​ഗലക്ഷണങ്ങൾ ഉള്ളതിനാൽ ഇവരുടെ ഫലം കൂടി ലഭിച്ചാൽ രോ​ഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. താത്കാലികമായി കോട്ടയത്തു നിന്നും അ​ഗ്നിശമന സേനാം​ഗങ്ങളെ എത്തിച്ചു പ്രവർത്തനം തുടരുമെന്നാണ് വിവരം. നിലവിൽ ജോലിയിലുള്ളത് അഞ്ചു പേർ മാത്രമാണ്. അതേ സമയം, ജീവനക്കാർക്കിടയിൽ ഇത്ര രൂക്ഷമായി രോ​ഗം പടർന്നു പിടിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. പലർക്കും രോ​ഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

Read More

കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു; സർജറി-ശ്വാസകോശ വിഭാഗം മേധാവികൾക്കും കോവിഡ്, കർശന നിയന്ത്രണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സർജറി-ശ്വാസകോശ വിഭാഗം മേധാവികൾക്ക് ഉൾപ്പടെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തി. മെഡിക്കൽ കോളേജുകളിലെ വാർഡുകളിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ക്യാമ്പസിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തിര ശസ്ത്രക്രിയകൾക്ക് മാറ്റമുണ്ടാകില്ല. മറ്റു ശസ്ത്രക്രിയകൾ നീട്ടി വെക്കും. ആരോഗ്യ പ്രവർത്തകരിൽ നടത്തിയ കോവിഡ് പരിശോധന ഫലം ഇനിയും ലഭ്യമാകാനുണ്ട്. ഡോക്ടർമാർക്കിടയിൽ രോഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ.

Read More

പാലാ പോലീസ് സ്റ്റേഷനിൽ 10 പോലീസുകാർക്ക് കോവിഡ്

പാലാ: പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർക്കു പുറമെ സബ് ഇൻസ്പെക്ടറുടെ ശ്രവ പരിശോധനാ ഫലം വരാനുമുണ്ട്. കൂടുതൽ പോലീസുകാർക്ക് രോ​ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. അതേ സമയം, കോവിഡ് വാക്സിൻ സ്വീകരിച്ച പോലീസുകാർക്കും രോ​ഗം സ്ഥിരീകരിച്ചതായാണ് സൂചന. ഇത് ആശങ്ക വർധിപ്പിക്കുന്നു.

Read More