കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹായത്തോടെ അത്യാധുനിക ലാബ് സൗകര്യം അരുവിത്തുറ കോളേജില്‍ ഒരുങ്ങുന്നു

കോളേജിലെ എല്ലാ സയന്‍സ് വിഭാഗങ്ങളിലും അധ്യാപന, ഗവേഷണ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ എഫ്.ഐ.എസ്.റ്റി പ്രോഗ്രാമിന്റെ സഹായത്തോടെ അന്‍പതു ലക്ഷം രൂപയുടെ അത്യാധുനിക ലാബ് സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 32 ലക്ഷം രൂപ, നെറ്റ്‌വര്‍ക്ക് ലാബിനായി 07 ലക്ഷം രൂപ, ബുക്കുകള്‍ വാങ്ങുന്നതിനായി 03 ലക്ഷം രൂപ, ലാബുകളുടെ പുനരുദ്ധാരണത്തിനായി 05 ലക്ഷം രൂപ, മറ്റു മെയിന്റനെന്‍സ് ജോലികള്‍ക്കായി 03 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് ലഭ്യമായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 39.5 ലക്ഷം രൂപയുടെ ജോലികള്‍ക്കായാണ് ഫണ്ട് ലഭിച്ചിരിക്കുന്നത്. ഇതിനുള്ള ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ലാബ് സജ്ജീകരണ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണത്തിനായി ലാബ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും മറ്റു നടപടികള്‍ പൂര്‍ത്തികരിക്കുന്നതിനും സഹകരിച്ച എല്ലാ അധ്യാപകരെയും കോളേജ് മാനേജര്‍ വെരി.…

Read More

മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് ഉത്ഘാടനം തിങ്കളാഴ്ച

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. രോഗികള്‍ക്ക് കൂടുതല്‍ കരുതലും ആശ്രയവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം ആശുപത്രിയില്‍ ആരംഭിച്ചത്. 130 ഓളം മുറികളുള്ള ഈ ബ്ലോക്കില്‍ എസി, നോണ്‍ എസി, ഡീലക്‌സ് വിഭാഗങ്ങളില്‍ മുറികള്‍ ലഭ്യമാണ്. രോഗികള്‍ക്കുള്ള പരിചരണം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ നഴ്‌സസ് കോള്‍ സിസ്റ്റം, എല്ലാ മുറികളിലും 5 ഫംഗ്ഷന്‍ മോട്ടറൈസ്ഡ് (Function Motorised) ബെഡുകള്‍, പൊള്ളലുകള്‍ ഏല്‍ക്കുന്നവര്‍ക്കായി അത്യാധുനിക നിലവാരത്തിലുള്ള ബേണ്‍ ഐ സി യൂ, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ട്രാന്‍സ്പ്ലാന്റ് ഐ സി യൂ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഇതോടെ ജനങ്ങളുടെ ആരോഗ്യപരമായ ഏത് പ്രശ്‌നങ്ങള്‍ക്കും ഉത്തരമായി മാറുകയാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 41 ല്‍ പരം വിഭാഗങ്ങളും 140…

Read More

അരുവിത്തുറ തിരുനാള്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തും; പള്ളിയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാള്‍ ഈ വര്‍ഷം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും തിരുനാള്‍ കര്‍മങ്ങള്‍ നടക്കുക. പള്ളിയിലെത്തുന്ന വിശ്വാസികള്‍ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പള്ളിയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1.ഒരേസമയം 75 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.2.2.പള്ളിയില്‍ എത്തുന്നവര്‍ രജിസ്റ്ററില്‍ പേര്, സ്ഥലം, ഫോണ്‍ മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. 3.സാമൂഹിക അകലം പാലിക്കുക.4.മാസ്‌ക് ധരിച്ചു മാത്രം പ്രവേശിക്കുക. 5.ഹാന്‍ഡ് വാഷ്, സാനിട്ടൈസര്‍ എന്നിവ ഉപയോഗിക്കുക.6.ഭക്ഷണസാധനങ്ങള്‍ നേര്‍ച്ചയായി കൊണ്ടുവരരുത്. നേര്‍ച്ചയായി ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ ഭക്ഷണസാധനങ്ങള്‍ നേര്‍ച്ചയായി അര്‍പ്പിച്ചതിനു ശേഷം അവ വീടുകളിലേക്ക് തിരികെ കൊണ്ടു പോകേണ്ടതാണ്. വിതരണം പാടില്ല. 6.പള്ളി കോമ്പൗണ്ടില്‍ ആരും കൂട്ടം കൂടി നില്‍ക്കരുത്.7.വല്യച്ഛന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ കൂട്ടം കൂടരുത്. 8.കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍…

Read More

പിണ്ണാക്കനാടിനടുത്ത് കാര്‍ മറിഞ്ഞ് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

പിണ്ണാക്കനാട്: ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്മലമറ്റം സൂര്യാ ഗ്യാസ് വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ഇടുക്കി സ്വദേശികളാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യ ഗ്യാസ് വളവില്‍ അപകടം തുടര്‍കഥകളാകുകയാണെന്നു പരാതി ഉയരുന്നു. അപകടകരമായ വളവ് നൂര്‍ക്കാന്‍ അധികാരികള്‍ ഇനിയും നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ക്കു കാരണം അശാസ്ത്രീയമായ റോഡ് നിര്‍മാണമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുംമുന്‍പ് വളവു നൂര്‍ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തിടനാട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വികരിച്ചു.

Read More

ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 1154 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 20.8 ശതമാനം; പാലായില്‍ 12

കോട്ടയം ജില്ലയില്‍ 1154 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 20.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1146 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5545 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 491 സ്ത്രീകളും 147 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 264 പേര്‍ രോഗമുക്തരായി. 5850 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം -142അതിരമ്പുഴ – 50മാടപ്പള്ളി, കറുകച്ചാല്‍ – 41പാമ്പാടി…

Read More

28-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമം 19 മുതല്‍

പാലാ: 28-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമം ഏപ്രില്‍ 19 മുതല്‍ 25 വരെ ഓണ്‍ലൈനായി നടത്തും. വൈകിട്ട് 7 മുതല്‍ 8.30 വരെ മീനച്ചില്‍ ഹിന്ദു സംഗമത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരിപാടികള്‍ലൈവായി കാണാനാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ ഓഡിറ്റോറിയത്തില്‍ നിന്നാണ് സംഗമപരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. 19ന്വൈകിട്ട് 7ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്‍ നമ്പൂതിരി അദ്ധ്യത വഹിക്കും. ഹിന്ദു മഹാസംഗമം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാഗത സംഘം അദ്ധ്യക്ഷ കെ.കെ.രാജന്‍, സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് എന്നിവര്‍ സംസാരിക്കും. 20ന് സൈബര്‍ ഫൊറന്‍സിക് കണ്‍സര്‍ട്ടന്റ് പി. വിനോദ് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ഗോപീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. 21ന് യുവജന സമ്മേളനം അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി…

Read More

വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ…

Read More

പ്രശസ്ത തമിഴ് ഹാസ്യതാരം വിവേക് അന്തരിച്ചു

പ്രശസ്ത തമിഴ് ഹാസ്യതാരം വിവേക് അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് താരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവേകിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി.

Read More

നാട്ടുകാരും മാദ്ധ്യമങ്ങളും ജനപ്രതിനിധികളും ഇടപെട്ടു; നെല്ലിയാനിയില്‍ കുഴിയില്‍ മെറ്റല്‍ നിറച്ചു, റോഡിലെ ഗര്‍ത്തങ്ങള്‍ മൂടി പി.ഡബ്ല്യു.ഡി.

പാലാ: കനത്ത മഴയില്‍ മെറ്റല്‍ ഒലിച്ചുപോയി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട പാലാ- കോഴാ റോഡില്‍ നെല്ലിയാനി ഭാഗത്ത് പി.ഡബ്ല്യു.ഡി. അധികൃതരുടെ അടിയന്തിര ഇടപെടല്‍. നിരവധി അപകടം നടന്ന പൈപ്പ് ലൈന്‍ കുഴിയില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളെ തുടന്ന് ഇന്ന് വൈകുന്നേരം മെറ്റല്‍ ലോറി എത്തി കുഴിയില്‍ മെറ്റല്‍ നിറച്ചു അപകട സ്ഥിതിക്ക് താത്കാലിക പരിഹാരം ഉണ്ടാക്കി. പാലാ- കോഴാ റോഡില്‍ റീടാറിംഗിന് കരാര്‍ ഏറ്റെടുത്തത് ജൂലൈ 2020-ല്‍ പാലാ: പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവവും വീഴ്ച്ചയുമാണ് തിരേക്കറിയ എറണാകുളം, വൈക്കം റൂട്ടായ പാലാ- കോഴാ റോഡില്‍ നെല്ലിയാനിവരെയുള്ള ഒന്നര കി.മീ ഭാഗത്ത് പൈപ്പ് ലൈന്‍ ഇടുന്നതിനായി വെട്ടി പൊളിച്ച കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടും നിരവധി യാത്രക്കാര്‍ക്ക് പരിക്കും ഉണ്ടാവാനിടയായത്. ഈ ഭാഗം റീ ടാര്‍ ചെയ്യന്നതിന് നാട്ടുകാര്‍ മുറവിളി കൂട്ടുവാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷം.കഴിഞ്ഞ വര്‍ഷം…

Read More

ഇന്ന് കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍; 4 മെഗാ ക്യാമ്പുകളും

കോട്ടയം ജില്ലയില്‍ ഇന്ന് 30 കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളും നാല് മെഗാ ക്യാമ്പുകളും പ്രവര്‍ത്തിക്കും. ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിന്‍ തന്നെയാണ് രണ്ടാം ഡോസും സ്വീകരിക്കേണ്ടതെന്നും അതത് വാക്‌സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ എത്താന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. മെഗാ ക്യാമ്പുകള്‍ 1.ഗവണ്‍മെന്റ് എല്‍.പി.എസ് പുഴവാത് ചങ്ങനാശേരി2.പാറമ്പുഴ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഹാള്‍3.ചെങ്ങളം സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് ഹാള്‍4.തിരുവാതുക്കള്‍ എന്‍.എസ്.എസ് കരയോഗം ഹാള്‍ മറ്റു ക്യാമ്പുകള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന ക്യാമ്പുകള്‍ 1.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം2.കുടമാളൂര്‍ എല്‍.പി.എസ്3.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം4.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം 5.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം6.മംഗളം കോളേജ്, ഏറ്റുമാനൂര്‍7.കാണക്കാരി കുടുംബാരോഗ്യ കേന്ദ്രം8.കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം9.മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം 10 മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം11.മീനടം കുടുംബാരോഗ്യ കേന്ദ്രം12.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം13.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം കോവാക്‌സിന്‍ നല്‍കുന്ന ക്യാമ്പുകള്‍ 1.അതിരമ്പുഴ…

Read More