മുഖ്യമന്ത്രിക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നു നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മകള്‍ വീണയ്ക്കാണ് മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികള്‍ക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിണറായി വിജയനും വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും, ഇവരുടെ മകനും രോഗബാധ സ്ഥിരീകരിച്ചത്. അമ്മയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നാണ്…

Read More

പാലായില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്

പാലാ: പാലാ ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നാളെ (വെളളി) മുതല്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. പാലാ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞു 2 മണി വരെയാണ് സമയം. ഞായര്‍ അവധിയായിരിക്കും. ആധാര്‍ കാര്‍ഡ് കോപ്പി മാത്രം മതിയെന്ന് അറിയിച്ചിട്ടുണ്ട്.

Read More

മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കണ്ണൂരിലുള്ള മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നേരത്തെ മകള്‍ വീണയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്. മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഹോം ക്വാറന്റീനിലായിരുന്നു. മരുമകന്‍ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

തെരഞ്ഞെടുപ്പിന് പിന്നാലെ കുതിച്ചുയർന്നു കോവിഡ്, സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 106 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ്…

Read More

തീക്കോയി ഗ്രാമ പഞ്ചായത്തിൽ നാളെ മെഗാ കോവിഡ് പരിശോധന ക്യാമ്പ്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്കായി മെഗാ കോവിഡ് പരിശോധന ക്യാമ്പ് നാളെ രാവിലെ 10.30 മുതല്‍ 3 മണി വരെ തീക്കോയി പഞ്ചായത്തു ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. താല്പര്യമുള്ള ആര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.RTPCR ടെസ്റ്റ് ആണ് നടത്തുന്നത്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാ ആളുകളും പരിശോധന നടത്തേണ്ടതാണ്

Read More

ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി

കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ ‘ആസ്റ്റര്‍ ദില്‍സെ’ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. മലയാളിജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണ്. വിദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ ധാരാളം പേരുടെ വീടുകളില്‍ സ്ഥിരമായ പരിചരണവും ചികിത്സയും ആവശ്യമായ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഉണ്ട്. വിദേശത്ത് നിന്നുകൊണ്ട് നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസ്സഹായതയ്ക്ക് പരിഹാരം എന്ന കാഴ്ചപ്പാടിലാണ് ‘ആസ്റ്റര്‍ ദില്‍സെ’ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ കുടുംബത്തിന് തുടക്കത്തില്‍ നിലവിലെ അവരുടെ ശാരീരികാവസ്ഥയും ആരോഗ്യവും മനസ്സിലാക്കുന്നതിനായി ഒരു പ്രാഥമിക ആരോഗ്യ പരിശോധന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാബ് സാമ്പിള്‍ ശേഖരണവും, അടിസ്ഥാന മെഡിക്കല്‍ പരിശോധനകളുമെല്ലാം വീട്ടില്‍ വന്ന് തന്നെ നിര്‍വ്വഹിക്കും. ഈ പരിശോധനാ ഫലങ്ങളുടെ…

Read More

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 1.26 ലക്ഷം പേര്‍ക്ക്, രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ചൊവ്വാഴ്ച മാത്രം രാജ്യത്ത് 1.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 684 മരണവും ഇന്നലെ രേഖപ്പെടുത്തി. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.29 കോടിയായി. ഇതുവരെ 166,892 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ചൊവ്വാഴ്ച പ്രതിദിന കേസ് 1.15 ലക്ഷം കടന്നിരുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ മൂന്നാമതാണ് നിലവില്‍ ഇന്ത്യ.

Read More

മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അവസരങ്ങള്‍

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ഫിസിയോ തെറാപ്പിസ്റ്റ്, എക്‌സിക്യൂട്ടിവ് ക്വാളിറ്റി, സിഎസ് എസ്ഡി ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളാണ് ഉള്ളത്. താല്‍പര്യമുള്ളവര്‍ എത്രയും വേഗം ഏറ്റവും പുതിയ ബയോഡേറ്റ സഹിതം jobs@marsleevamedicity.com എന്ന ഈമെയില്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് marsleevamedicity.com/jobs വഴിയോ അപേക്ഷിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. വിശദാംശങ്ങള്‍ക്ക് ആശുപത്രിയിലെ എച്ച്ആര്‍ വിഭാഗത്തെ 91 88525970, അല്ലെങ്കില്‍ 04822 266 812/ 813 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. ഒഴിവുകളും യോഗ്യതകളും ചുവടെ ഫിസിയോ തെറാപ്പിസ്റ്റ് ഫിസിയോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും ഏതെങ്കിലും എന്‍എബിഎച്ച് / ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ നാലു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. APPLY NOW എക്‌സിക്യൂട്ടിവ് ക്വാളിറ്റി ബിഎസ്സി നഴ്‌സിംഗും എംഎച്ച്എ യോഗ്യതയുമുളളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും എന്‍എബിഎച്ച് /…

Read More

പാലായില്‍ യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

പാലാ: പുലര്‍ച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പാലാ പോലീസ് അറസ്റ്റു ചെയ്തു. കടപ്പാട്ടൂര്‍ സ്വദേശി കുറ്റിമടത്തില്‍ കൃഷ്ണന്‍ നായര്‍ മകന്‍ സന്തോഷ് പികെ (61) ആണ് അറസ്റ്റിലായത്. സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമണത്തില്‍ പരിക്കേറ്റ ടിന്റു മരിയ ജോണ്‍ സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26) നാണ് ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റത്. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചനയെന്ന് പാലാ പോലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടില്‍ നിന്നു രാവിലെ ഇറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി. വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ്…

Read More

പതിനേഴുകാരനു ക്രൂരമര്‍ദനം; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ കേസ്, മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍

തൊടുപുഴ: പതിനേഴുകാരനു സുഹൃത്തുക്കളില്‍ നിന്നു ക്രൂരമര്‍ദനം. മാര്‍ച്ച് 31ന് തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി വനംഭാഗത്തായിരുന്നു നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. 17 കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വീഡിയോ ചിത്രീകരിച്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയി ചെലവായ 130 രൂപ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മര്‍ദ്ദിച്ചത്. മറ്റു രണ്ടുപേര്‍ വീഡിയോ എടുത്തു. ക്രൂരമായ മര്‍ദ്ദനമേറ്റ 17കാരന്‍ പേടി കാരണം ആദ്യം വീട്ടില്‍ പറഞ്ഞില്ല. പിന്നീട് അസഹനീയമായ വേദന വന്നപ്പോഴാണ് വീട്ടില്‍ പറഞ്ഞതും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദനം ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. പ്രതികള്‍ക്ക് 16 വയസ്സുണ്ട്. ഇവര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു.

Read More