കേരളത്തില്‍ യുഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകും: മാണി സി കാപ്പന്‍

പാലാ: പാലായില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയും എന്‍ സി കെ സംസ്ഥാന പ്രസിഡന്റുമായ മാണി സി കാപ്പന്‍ പറഞ്ഞു. പതിനയ്യായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാവുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരം ശക്തമായിരുന്നു. സഭാ വോട്ടുകള്‍ നിഷ്പക്ഷത പാലിച്ചത് ഗുണം ചെയ്തിട്ടുണ്ട്. പാലായില്‍ 16 മാസത്തിനിടെ നടപ്പാക്കിയ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനത്തെ സ്വാധീനിച്ച ഘടകമാണ്. ജയിച്ച കക്ഷിയില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു തോറ്റ കക്ഷിക്കു നല്‍കിയത് അനീതിയാണെന്ന് പാലാക്കാര്‍ കരുതുന്നു. കേരളത്തില്‍ യു ഡി എഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്നും കാപ്പന്‍ പറഞ്ഞു. എലത്തൂരില്‍ നല്ല മത്സരം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്.

Read More

യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, അന്വേഷണം ഊര്‍ജ്ജിതമാക്കി പാലാ പോലീസ്

പുലര്‍ച്ചെ വഴിയെ നടന്നു പോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26) നാണ് തലയ്ക്ക് പരിക്കേറ്റത്. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചനയെന്ന് പാലാ പോലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടില്‍ നിന്നു രാവിലെ ഇറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി. വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാലാ പോലീസും ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവരും സംഭവസ്ഥലത്തെത്തി പരീശോധന നടത്തി. കൂട്ടൂകാര്‍ക്കൊപ്പം പരീക്ഷയ്ക്ക് പോകാനിറങ്ങിയ തന്നെ ആരോ അടിച്ചുവെന്നാണ് യുവതിയും പോലീസില്‍ നല്‍കിയ മൊഴി നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. പാലാ എസ്. എച്ച്. ഒ സുനില്‍ തോമസിന്റെ…

Read More

സ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ പങ്കെടുത്തവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം: കളക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നത് ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിത്. തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കാളികളായ ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിന് വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍, അതിരമ്പുഴ, ഈരാറ്റുപേട്ട, ഇടയിരിക്കപ്പുഴ, ഉള്ളനാട്, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികള്‍, കെ.എം.സി.എച്ച് ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുണ്ട്.

Read More

തുടര്‍ച്ചയായ രണ്ടാം ദിവസവും കോട്ടയം ജില്ലയില്‍ 300 തൊട്ട് കോവിഡ്; ഇന്ന് 300 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 300 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 294 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4514 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 127 പുരുഷന്‍മാരും 145 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 230 പേര്‍ രോഗമുക്തരായി. 1857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85989 പേര്‍ കോവിഡ് ബാധിതരായി. 83282 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10650 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 59പാമ്പാടി- 28ചങ്ങനാശേരി, കൂരോപ്പട – 21വൈക്കം -18 മരങ്ങാട്ടുപിള്ളി- 17മാഞ്ഞൂര്‍-8മാടപ്പള്ളി, പാലാ, അതിരമ്പുഴ, കടനാട് -6ആര്‍പ്പൂക്കര, തലയാഴം, അയര്‍ക്കുന്നം-5 ചെമ്പ്,പുതുപ്പള്ളി, കുറിച്ചി, കടുത്തുരുത്തി, വിജയപുരം-4തിരുവാര്‍പ്പ്, തലയോലപ്പറമ്പ്, കടപ്ലാമറ്റം, പള്ളിക്കത്തോട്,…

Read More

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു; പോലീസ് പരിശോധന നാളെ മുതല്‍ ശക്തമാക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത കോര്‍ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. നാളെ മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. നടപടിയെടുക്കാന്‍ സെക്ടറല്‍…

Read More

വോട്ടെടുപ്പ് കഴിഞ്ഞിട്ടും ജോസ് കെ. മാണിക്ക് തിരക്കോട് തിരക്ക്

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണിക്ക് ഇന്നും തിരക്കോട് തിരക്ക്. രാവിലെ വീട്ടിലെത്തിയ സന്ദര്‍ശകരോട് കുശലം പറഞ്ഞ് നിവേദനങ്ങള്‍ക്ക് മറുപടിയും തുടര്‍നടപടികള്‍ക്ക് ശുപാര്‍ശകളും നല്‍കി. ഇതിനിടെ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. രോഗീ സന്ദര്‍ശനം മരണവീടു സന്ദര്‍ശനം എന്നിവയ്ക്കായി ഉച്ചവരെ ചിലവഴിച്ചു. ഉച്ചകഴിഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും എത്തി. പൂഞ്ഞാര്‍ എല്‍, ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ ,കടുത്തുരുത്തിയിലെ സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുമായി വോട്ടെടുപ്പ് അവലോകനം ചെയ്തു. തൊടുപുഴയിലെ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. വൈകിട്ട് പാലായിലെ വിവിധ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് നേതാക്കളുീ എത്തി. രാത്രിയും ചര്‍ച്ചകള്‍ തുടരുകയാണ്.

Read More

അടിയന്തിര നഷ്ടപരിഹാരം നല്‍കണം: മാണി സി കാപ്പന്‍

പാലാ: കനത്ത മഴയിലും കാറ്റിലും പാലായില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കു അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു. നാശനഷ്ടം വിലയിരുത്തി അടിയന്തിരമായി റിപ്പോര്‍ട്ടു തയ്യാറാക്കി ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മാണി സി കാപ്പന്‍ നിര്‍ദ്ദേശം നല്‍കി. നാശനഷ്ടം ഉണ്ടായ വിവിധ പ്രദേശങ്ങള്‍ മാണി സി കാപ്പന്‍ സന്ദര്‍ശിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 105 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ്…

Read More