കുറവിലങ്ങാട്: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറവിലങ്ങാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. കുഴിയില്‍ വീണ കാര്‍ റോഡിലേക്ക് കയറ്റുന്നതിനിടെ കാല് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ റോഡ് മുറിച്ചു കടന്നാണ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ഒരു ബൈക്കുകാരനെയും ചെറുതായി മുട്ടിയെങ്കിലും ആര്‍ക്കും പരിക്കുകള്‍ ഇല്ല. സംഭവസമയത്ത് കടയില്‍ തിരക്ക് കുറഞ്ഞതും ബസ് കാത്തിരിപ്പുകാര്‍ ഇല്ലാതിരുന്നതും കൊണ്ടു വന്‍ അപകടം ഒഴിവായി.
Read MoreDay: April 5, 2021
കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കോവിഡ്; പൂഞ്ഞാര്‍ തെക്കേക്കരയില്‍ 16 പേര്‍ക്ക്
കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര് രോഗബാധിതരായി. പുതിയതായി 2004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 73 പുരുഷന്മാരും 84 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 221 പേര് രോഗമുക്തരായി. 1555 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85334 പേര് കോവിഡ് ബാധിതരായി. 82933 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10487 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 25പൂഞ്ഞാര്‍ തെക്കേക്കര- 16പനച്ചിക്കാട്, ചങ്ങനാശേരി- 8 ആര്‍പ്പൂക്കര-7മുണ്ടക്കയം, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, രാമപുരം-5പൂഞ്ഞാര്‍, അകലക്കുന്നം, മണര്‍കാട്, മണിമല-4 പുതുപ്പള്ളി, ഭരണങ്ങാനം, വാകത്താനം,തലയോലപ്പറമ്പ്-3മറവന്തുരുത്ത്, കിടങ്ങൂര്‍, കടുത്തുരുത്തി, മുത്തോലി, എലിക്കുളം, ടിവിപുരം, കുറവിലങ്ങാട്,…
Read Moreകിംസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമാര്‍ക്കും ട്രാന്‍പ്ലാന്റ് നഴ്സുമാര്‍ക്കും അവസരം
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എല്ലാ വിഭാഗത്തിലേക്കുമുള്ള സ്റ്റാഫ് നഴ്സുമാര്‍ക്കും ട്രാന്‍സ്പ്ലാന്റ് നഴ്സുമാര്‍ക്കും അവസരം. എംഎസ്സി, ബിഎസ്സി അല്ലെങ്കില്‍ ജിഎന്‍എം നഴ്സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം ഉള്ളവരായിരിക്കണം. താല്പര്യമുള്ളവര് nursingjobs@kimshealth.org എന്ന ഇമെയിലിലേക്ക് വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കുക. വിശദാംശങ്ങള്‍ക്ക് 0471 2941353, 294 1311 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Read Moreസംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകളാണ്…
Read Moreപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 5 പേരെ പുറത്താക്കി: ഈ കെ ഹസന്‍കുട്ടി
എസ് ഭാസ്കരപിള്ള, ജയന്മമ്പറം, റെജി കെ ചെറിയാന്, കെ ഓ രാജന് എന്‍ എ നജുമുദ്ദീന്‍ എന്നിവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയതായി കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് ഈ കെ ഹസന്‍കുട്ടി പത്ര കുറിപ്പില്‍ അറിയിച്ചു. 2006 -ല്‍ ഈപ്പന് വര്‍ഗ്ഗീസിനെയും 2016-ല്‍ ടി എസ് ജോണിനെയും വിലക്കെടുത്ത മുന്നണി നേതൃത്വങ്ങള്‍ ഇതേ പരിപാടി നടത്തിയിരുന്നു. അന്നൊക്കെ പി സി ജോര്‍ജ്ജിന്റ ഭൂരിപക്ഷം ഇരട്ടിക്കുകയാണ് ഉണ്ടായത്. പ്രായാധിക്യവും ശാരീരിക അസ്വാസ്ഥവും മൂലം വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുന്ന എസ് ഭാസ്കരപിളളയെ പോലുള്ള നേതാക്കളെ സ്ഥാനമാനങ്ങളില്‍ നിലനിര്‍ത്തിയത് പി സി ജോര്‍ജ്ജിന്റെ മാന്യത കൊണ്ട് മാത്രമാണ്. ഇലക്ഷന് അടുക്കുമ്പോള്‍ നടക്കുന്ന ഇത്തരം കുതിര കച്ചവടങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പി സി ജോര്‍ജ്ജ് നേതൃത്വം കൊടുക്കുന്ന ഈ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കാന്‍ ഇന്നലെ പാര്‍ട്ടി വിട്ടവര്‍ക്ക്…
Read Moreനടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് അന്തരിച്ചു
വൈക്കം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് (70) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. നടന്, തിരക്കഥാകൃത്ത്, നാടക സംവിധായകന്, രചയിതാവ്, സിനിമ സംവിധായകന്, നിരൂപകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന് തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ പ്രശസ്തനായത്. എംജി സ്കൂള്‍ ഓഫ് ലെറ്റ്സേില് ദീര്‍ഘകാലം അധ്യാപകനായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്, തച്ചോളി വര്‍ഗീസ് ചേകവര്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. 2012ല്‍ പി. കുഞ്ഞിരാമന് നായരുടെ ജീവിതത്തെ…
Read More