ഈരാറ്റുപേട്ട; ആക്സിഡന്റുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കി. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് ഷോണ്‍ പോലീസില്‍ പരാതി നല്‍കിയത്. നിയന്ത്രണം വിട്ട വണ്ടി തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും ബൈക്ക് ഓടിച്ചിരുന്നവര്‍ നന്നായി മദ്യപിച്ചിരുന്നുവെന്നും ഷോണ്‍ ആവര്‍ത്തിച്ചു. ബൈക്ക് ഓടിച്ചിരുന്നയാളെ ആശുപത്രിയില്‍ നിന്നും മാറ്റിയത് എന്തിനാണെന്നും പരാജയ ഭീതി കൊണ്ടാണ് ഇത്തരം തരംതാണ ആരോപണങ്ങള്‍ക്കു മുതിരുന്നതെന്നും ഷോണ്‍ പറഞ്ഞു.
Read MoreDay: March 27, 2021
അന്തീനാട് ലാബിലും അമ്പലത്തിലും മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി
പാലാ; അന്തീനാട് ലാബിലും അമ്പലത്തിലും മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി. അന്തീനാട് ഡി.എം. മെഡിക്കല്‍ ലബോറട്ടറിയുടെ പൂട്ട് തകര്‍ത്ത് അകത്തു കയറി പണവും ഫോണും കവര്‍ന്ന കേസിലാണ് ഇടുക്കി പൂച്ചപ്ര സ്വദേശി പാലൊന്നില്‍ പ്രദീപ് കൃഷ്ണനെ ( 32) പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഈ മാസം 24 രാത്രി അന്തീനാട് മഹാദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകര്‍ത്ത് പണം മോഷ്ടിച്ച വിവരവും സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പട്രോളിംഗിനിടയില്‍ ഹൈവേ പോലീസ്, നിരവധി മോഷണ കേസിലെ പ്രതിയായ പ്രദീപിനെ കണ്ട് തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍, കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, അയര്‍കുന്നം, പാലാ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനുകളില്‍ പ്രദീപിന്റെ പേരില്‍ നിരവധി മോഷണ കേസുകള്‍ ഉണ്ട്. ഈ മാസം 19 നാണ് പ്രദീപ് മുട്ടം…
Read Moreഷോണ്‍ ജോര്‍ജിന്റെ വാഹനം തട്ടി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റ സംഭവം; എല്‍ഡിഎഫ് ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് അംഗവും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായ അഡ്വ ഷോണ്‍ ജോര്‍ജിന്റെ വാഹനം തട്ടി രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഈരാറ്റുപേട്ട ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയുടെ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എല്‍ ഡി എഫ് ആരോപിച്ചു. ആരോപണം നിഷേധിച്ച് ഷോണ്‍ ജോര്‍ജും രംഗത്തെത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ മദ്യപിച്ചിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് വാഹനത്തില്‍ തട്ടിയതെന്നും ഷോണ്‍ വിശദീകരിച്ചു.
Read Moreതരംതാണ ആരോപണം പരാജയ ഭീതി മൂലം, സംഭവിച്ചത് ഇതാണ്! വിശദീകരണവുമായി ഷോണ്‍ ജോര്‍ജ്
പൂഞ്ഞാര്‍: തന്റെ വാഹനം തട്ടി രണ്ടു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ഷോണ്‍ ജോര്‍ജ്. താന്‍ വാഹനം തട്ടിയിട്ട് നിര്‍ത്താതെ പോയിട്ടില്ലെന്നും എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്നും ഷോണ്‍ പറഞ്ഞു. സ്ഥാനാര്‍ഥി പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി എന്നൊക്കെ പറയുന്നത് കോളേജ് രാഷ്ട്രീയത്തേക്കാള്‍ തരംതാണു പോയെന്നും പരാജയ ഭീതി കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഷോണ്‍ പറഞ്ഞു. പരിക്കേറ്റവരെ ഓട്ടോയില്‍ എടുത്തുകയറ്റുന്ന ഫോട്ടോ അടക്കമുള്ള തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ ആരോപണവുമായി ആരും ഇറങ്ങരുതെന്നും ഷോണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഷോണ്‍ പറയുന്നത് ഇങ്ങനെ ഞാന്‍ പെരിങ്ങുളം കൈപ്പള്ളി വഴി ഏന്തയാറിലേക്കു പോകുകയായിരുന്നു. കൈപ്പള്ളി കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വാഹന പര്യടനം കടന്നു പോകുന്നതു കണ്ടു. ALSO READ: ഷോണ്‍ ജോര്‍ജിന്റെ വാഹനം തട്ടി രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്;…
Read Moreഷോണ്‍ ജോര്‍ജിന്റെ വാഹനം തട്ടി രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്; പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് എല്‍ഡിഎഫ്
ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് അംഗവും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായ അഡ്വ ഷോണ്‍ ജോര്‍ജിന്റെ വാഹനം തട്ടി രണ്ടു പേര്‍ക്ക് പരിക്ക്. എല്‍ഡിഎഫ് പ്രവര്‍ത്തകരായ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു പി റ്റി പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പര്യാടനത്തിന്റെ ഇടയിലേക്ക് ഷോണ്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് എല്‍ ഡി എഫ് ആരോപിച്ചു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തുന്നതിന് ഇടയിലേക്ക് അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയെന്നും എല്‍ഡിഎഫ് ആരോപിച്ചു. വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞപ്പോഴാണ് വാഹനം ഷോണ്‍ ജോര്‍ജിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. അതേ സമയം, വാഹനം നിര്‍ത്തിയിരുന്നുവെന്നും അപകടത്തില്‍ പെട്ടവരെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലാക്കിയത് താനും നാട്ടുകാരും ചേര്‍ന്നാണെന്നും…
Read Moreജനഹൃദയങ്ങൾ കീഴടക്കി മാണി സി കാപ്പൻ രാമപുരത്ത്
പാലാ: പുണ്യഭൂമിയായ രാമപുരത്തെ ജനഹൃദയങ്ങൾ കീഴടക്കി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ പര്യടനം. രാജീവ് നഗറിൽ നിന്നാരംഭിച്ച പര്യടനം ഡി സി സി വൈസ് പ്രസിഡൻ്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. രാമപുരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവിഷ്ക്കരിച്ച 150 കോടിയുടെ രാമപുരം കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. മോളി പീറ്റർ അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, ജോയി സ്കറിയ, സി റ്റി രാജൻ, ഷൈനി സന്തോഷ്, മത്തച്ചൻ പുതിയിടത്തുചാലിൽ, വി എ ജോസ് ഉഴുന്നാലിൽ, തോമസ് ഉഴുന്നാലിൽ, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേൽ, ആൽബിൻ ഇടമനശേരിൽ, സൗമ്യ സേവ്യർ, ജോഷി കുമ്പളത്ത്, ലിസമ്മ മത്തച്ചൻ, ഷാജി ഇല്ലിമൂട്ടിൽ, രാജൻ പുത്തൻമ്യാലിൽ, എം പി കൃഷ്ണൻനായർ, സാജു എം ഫിലിപ്പ്, ബെന്നി കച്ചിറമറ്റം, സന്തോഷ് കിഴക്കേക്കര,…
Read Moreഓശാന ഞായർ: യു ഡി എഫ് പര്യടനവും പരസ്യപ്രചാരണവും ഒഴിവാക്കും
പാലാ: ഓശാന ഞായർ പ്രമാണിച്ച് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ നാളെത്തെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഒഴിവാക്കും. മാണി സി കാപ്പൻ രാവിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും. യു ഡി എഫ് പ്രവർത്തകർ ചെറു സംഘങ്ങളായി ഭവന സന്ദർശനം നടത്തും.
Read Moreകോട്ടയം ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ് 19
209 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്ന് പേര് രോബാധിതരായി. പുതിയതായി 3220 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 87 പുരുഷന്മാരും 101 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 124 പേര് രോഗമുക്തരായി. 1476 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83843 പേര് കോവിഡ് ബാധിതരായി. 81515 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7610 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം, പൂഞ്ഞാര്‍ തെക്കേക്കര- 20ഏറ്റുമാനൂര്‍-14കങ്ങഴ-10തീക്കോയി, ചങ്ങനാശേരി, വെള്ളാവൂര്‍-8 കല്ലറ, കുറവിലങ്ങാട്-7പാമ്പാടി, പാലാ-6കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മുത്തോലി-5മുളക്കുളം, മണര്‍കാട്-4 മുണ്ടക്കയം, രാമപുരം, അതിരമ്പുഴ, ആര്‍പ്പൂക്കര, നീണ്ടൂര്‍, തലപ്പലം, തിടനാട്, വൈക്കം, പൂഞ്ഞാര്‍, മാഞ്ഞൂര്‍, അകലക്കുന്നം-3 ചിറക്കടവ്, തൃക്കൊടിത്താനം, കുറിച്ചി, കടപ്ലാമറ്റം, പള്ളിക്കത്തോട്, കടുത്തുരുത്തി, വെള്ളൂര്‍,…
Read Moreനാടുകാണിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,ഒപ്പമുണ്ടായിരുന്ന യുവതിക്ക് പാറക്കെട്ടിൽ നിന്നും വീണ് ഗുരുതര പരുക്ക്.
മേലുകാവുമറ്റം: വിനോദ സഞ്ചാര കേന്ദ്രമായ നാടുകാണി പവലിയനിലെ പാറക്കെട്ടിൽ നിന്നും താഴെ വീണ് യുവതിക്ക് ഗുരുതര പരുക്ക്.യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ സമീപത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച നാടുകാണിയിലെ പാറക്കെട്ടിലെത്തി സംസാരിച്ചിരിക്കവെ പെൺകുട്ടി അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ബോധ രഹിതയായ പെണ്‍കുട്ടിയെകണ്ട് മരിച്ചെന്ന് തെറ്റിധരിച്ചാകാം അലക്സ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സ്വന്തം പാന്റുപയോഗിച്ചാണ് യുവാവ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടോടെ ഇരുവരേയും കാണാനില്ലെന്ന് കാട്ടി കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് ലഭിച്ചത്. അന്വേഷണത്തിനിടയില്‍ പവലിയന് സമീപമെത്തിയ പൊലീസ് പെണ്‍കുട്ടിയെ പാറക്കെട്ടിന് താഴെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് അഗ്നി രക്ഷാസേനാംഗങ്ങളെത്തിയാണ് സാഹസികമായി പെണ്‍കുട്ടിയെ മുകളിലെത്തിച്ചത്.പെണ്‍കുട്ടിയെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതോടെയേ സംഭവത്തിൽ വ്യക്തത…
Read Moreയു ഡി എഫ് കാരുണ്യാ പദ്ധതി തിരികെ കൊണ്ടുവരും: രമേശ് ചെന്നിത്തല
പാലാ: യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ ആദ്യത്തെ നൂറ് ദിവസത്തിനകം കെ എം മാണി ആവിഷ്ക്കരിച്ച കാരുണ്യാ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊല്ലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫിൽ ചേക്കേറിയവർക്ക് കാരുണ്യ പദ്ധതി എന്തുകൊണ്ട് തിരികെ കൊണ്ടുവരാൻ കഴിയാത്തതെന്ന് ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ സർവേയുടെ കാലമാണ്. പണം കൊടുത്താൻ ഏതു സർവ്വേയും ഉണ്ടാക്കാം. ഇരുനൂറ് കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പരസ്യത്തിനായി ഈ സർക്കാർ ചെലവൊഴിച്ചത്. അവർ സർക്കാരിനനുകൂലമായി എഴുതില്ലേ എന്ന് ചെന്നിത്തല ചോദിച്ചു. ഇതേ ആളുകളാണ് മാണി സി കാപ്പൻ ഉപതിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറഞ്ഞ് ഇളഭ്യരായത്. ഇവർക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത്. ആറാം തിയതി…
Read More