പാലായില്‍ തൊഴിലധിഷ്ഠിത വ്യവസായ പദ്ധതികള്‍ നടപ്പാക്കും: മാണി സി കാപ്പന്‍

പാലാ: പാലായില്‍ തൊഴിലധിഷ്ഠിത വ്യവസായപദ്ധതികള്‍ നടപ്പാക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ് എലിക്കുളത്ത് സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മില്‍ തുടങ്ങിയ പദ്ധതികളുടെ പേരില്‍ പാലായിലെ ജനത വഞ്ചിക്കപ്പെട്ടു. പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പ് പ്രചരണ ആയുധമായി ഇവയെ ഉപയോഗിച്ചു പാലാക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ചെയര്‍മാന്‍ പ്രൊഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജെയിംസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടന്‍, തോമാച്ചന്‍ പാലക്കുടി, അനസ് ഇലവനാല്‍, സാവിച്ചന്‍ പാംബ്ലാനി, മാത്യൂസ് പെരുമനങ്ങാട്, യമുന പ്രസാദ്, സിനിമോള്‍ കാകശ്ശേരില്‍, കെ ബി ചാക്കോ, സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, കെ പി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

ഭരണത്തിലേറാന്‍ സി.പി.എം. ബി.ജെ.പി. കൂട്ടുകെട്ടെന്ന് ഉമ്മന്‍ചാണ്ടി

മുണ്ടക്കയം: ഭരണത്തിലേറാന്‍ സി.പി.എം. ബി.ജെ.പി. കൂട്ടുകെട്ടെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി യുടെ പൂഞ്ഞാര്‍ നിയോജകമണ്ഡലം തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ മുണ്ടക്കയത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ക്ക് അഞ്ചു സീറ്റു നേടാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. ഇത് പൊതുജനത്തിനു മുന്നില്‍ പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളല്ല. മറിച്ച് ആര്‍.എസ്.എസ്. നേതാവായ ബാലശങ്കറാണ്. അനുഭവസ്ഥനായ അദ്ദേഹത്തിന്റെ ദുഖ അനുഭവമാണ് ഇതിലൂടെ വ്യക്തമായത്. അധികാരത്തിനായി സാമൂദായിക സൗഹാര്‍ദ്ദം തകര്‍ത്തിരിക്കുകയാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്ന പിണറായിക്കെതിരെ ശക്തമായ നിലപാട് വിശ്വാസ സമൂഹം സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോദിക്കും സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിനുമെതിരെയുളള വിധിയെഴുത്താവണം ഈ തെരഞ്ഞടെപ്പെന്നും അദ്ദഹം കൂട്ടി ചേര്‍ത്തു. റോയ് കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി,…

Read More

കോട്ടയം ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 158 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 157 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 3114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 64 പുരുഷന്‍മാരും 62 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 105 പേര്‍ രോഗമുക്തരായി. 1900 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82478 പേര്‍ കോവിഡ് ബാധിതരായി. 80373 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8247 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ പാമ്പാടി- 17കോട്ടയം- 11പനച്ചിക്കാട്- 9ചിറക്കടവ്, മാഞ്ഞൂര്‍, നീണ്ടൂര്‍, പാലാ-7 എരുമേലി-6മൂന്നിലവ്, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട-5അയ്മനം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കങ്ങഴ, കറുകച്ചാല്‍-4 മുണ്ടക്കയം, പള്ളിക്കത്തോട്, മറവന്തുരുത്ത്, പൂഞ്ഞാര്‍ തെക്കേക്കര, കൂരോപ്പട, മണര്‍കാട്-3ഉദയനാപുരം, തലയാഴം, മാടപ്പള്ളി,…

Read More

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19

കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്.…

Read More

താര പരിവേഷവുമായി പി സി ജോര്‍ജ്ജ്

മധ്യകേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ താര പരിവേഷവും സെലിബ്രിറ്റി സ്റ്റാറ്റസുമുള്ള രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ പി സി ജോര്‍ജ്ജ്. ചെല്ലുന്നിടത്തെല്ലാം സ്ഥാനാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍, പി സി ജോര്‍ജ്ജ് ചെന്ന് ഇറങ്ങുന്നിടത്തെല്ലാം സെല്‍ഫി എടുക്കാന്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടമാണ് രസകരമായ കാഴ്ച്ച. അതില്‍ സ്ത്രീകളും കുട്ടികളും ആവേശത്തോടെ ഓടി അടുക്കുന്നു എന്നത് പി സി ജോര്‍ജ്ജിന്റെ മാത്രം പ്രത്യേകതയാണ്. കേരളമൊട്ടാകെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ക്ക് പി സി ജോര്‍ജ്ജ് സുപരിചിതനാണ്. പി സി യുടെ തനതായ ഭാഷാ ശൈലിയും , വാടാ എന്ന് പറഞ്ഞാല്‍ തിരിച്ചു പോടാ എന്ന് പറയാനുള്ള തന്റേടവും ഒത്തിരിയേറെ ഇഷ്ട്ടപ്പെടുന്ന സമൂഹം ഇവിടെ ഉണ്ട്. പി സി ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും ആ സമുദായങ്ങളിലെ ആളുകള്‍ വന്ന് പി സി യോടൊപ്പം ശക്തമായ നിലപാട് എടുക്കുന്നത് പി സി…

Read More

അഡ്വ. ടോമി കല്ലാനി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഈരാറ്റുപേട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് വരണാധികാരിയായ ബ്ലോക്ക് വികസന ഓഫീസർ വിഷ്ണു മോഹൻ ദേവ് മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മുസ്ലീം ലീഗ് മേഖലാ പ്രസിഡൻറ്എം.ടി.സലീം കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൽ ,തോമസ് കല്ലാടൻ, ജോമോൻ ഐക്കര ,ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ,വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് കമാർ ,നെല്ലിക്ക ചാലിൽ കുഞ്ഞുമോൻ കെ.കെ. ,ഓമനഗോപാലൻ നഗരസഭാ അംഗങ്ങൾ പഞ്ചായത്ത് മെമ്പർമാർ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു. അഭിഭാഷകനായ ടോമി കല്ലാനി കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ പ്രസിഡൻറും ഇപ്പോൾ കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമാണ്.…

Read More

അതിഥി തൊഴിലാളികളുടെ മുറികളിൽ നിന്നും പണവും ഫോണും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

പാലാ : പ്രവിത്താനത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിൽ മാർച്ച്‌ ഒന്നാം തീയതി രാത്രി അതിക്രമിച്ചു കയറി ഉത്തർപ്രദേശ് സ്വദേശിയുടെ മുക്കാൽ ലക്ഷം രൂപയും, പതിനയ്യായിരം രൂപ വില വരുന്ന ഫോണും മോഷ്ടിച്ച കേസിലെ പ്രതികളായ ഈരാറ്റുപേട്ട ,തെക്കേക്കര സ്വദേശികളായ കല്ലോലിയിൽ ഹുമയൂൺ (30), കടുക്കാപറമ്പിൽ അന്തൂപ്പി എന്ന് വിളിക്കുന്ന ഫസിൽ(23) എന്നിവരെയാണ് പാലാ ഡി വൈ എസ് പി പ്രബുല്ലചന്ദ്രന്റെ നിർദേശപ്രകാരം പാലാ ഇൻസ്‌പെക്ടർ എസ് എച്ച് ഒ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഒന്നാം പ്രതി ഹുമയൂണിനെ 17/03/21 തീയതി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. രണ്ടാം പ്രതി ഫസിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതുമാണ്. പ്രിൻസിപ്പൽ എസ് ഐ ശ്യംകുമാർ കെ എസ്, ഗ്രേഡ് എസ് ഐ ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ത്, ഷെറിൻ, സിവിൽ…

Read More

മത-ജാതി വിഘടന വാദി ശക്തികളുടെ സംരക്ഷകരായി ഇടത് – വലത് മുന്നണികൾ മാറി -അഡ്വ.എസ്.സുരേഷ്.എൻഡിഎ

പാലാ:മത-ജാതി വിഘടന വാദി ശക്തികളുടെ സംരക്ഷകരായി ഇടത് – വലത് മുന്നണികൾ മാറിയതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്.എൻഡിഎ സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മുന്നണികളിലും ഘടകകക്ഷികളായിരിക്കുന്നത് കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ്, ജനതദൾ പാർട്ടികൾ തന്നയാണ്. പോപ്പുലാർ ഫ്രണ്ട്, വെൽഫെയർ പാർട്ടി, എസ് ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ വർഗ്ഗീയ വിഘടന വാദ ശക്തികൾ തന്നെയാണ്.  കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും നടത്തി നശിച്ചുപോയ പ്രസ്ഥാനമായ സിപിഎം എന്നരാഷ്ട്രീയ പാർട്ടിയെ കാലം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ഹൈന്ദവരുടെ ജനതയുടെ വിശ്വാസത്തെ കളങ്കപ്പെടുത്താൻ ശ്രമിച്ച ഇടത് സർക്കാരിനും രാജ്യത്ത് അടിയന്തിരാവസ്ഥ നടപ്പാക്കിയ കോൺഗ്രസിനും നവോത്ഥാനം കൊണ്ടുവരാൻ കഴിയില്ല.   രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ഇന്ന് ബിജെപിയോട് ചേർന്ന് നിൽക്കുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി…

Read More