ജനഹൃദയങ്ങള്‍ കീഴടക്കി മാണി സി കാപ്പന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്

പാലാ: പാലായെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ സമാപിച്ചു. മൂന്നാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് (18/03/2021) ബൂത്ത് കണ്‍വന്‍ഷനോടു കൂടി തുടക്കമാവും. ജനഹൃദയങ്ങള്‍ കീഴടക്കിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ഭവന സന്ദര്‍ശന പരിപാടി ഇന്നലെ മേലുകാവില്‍ നടന്നു. മേലുകാവിലെ വിവിധ സ്ഥാപനങ്ങള്‍ ആദ്യം സന്ദര്‍ശിച്ചു. യു ഡി എഫ് നേതാക്കളും തദ്ദേശസ്വയംഭരണസമിതി അംഗങ്ങളും മാണി സി കാപ്പനെ അനുഗമിച്ചു. മാണി സി കാപ്പന്‍ എത്തുന്നതറിഞ്ഞ് ആബാലവൃദ്ധം ജനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിചേര്‍ന്നു. 16 മാസംകൊണ്ട് മേലുകാവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാണി സി കാപ്പന്‍ വിശദീകരിച്ചു. തുടര്‍ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പാലായുടെ വികസനം നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കുമെന്നും കാപ്പന്‍ പറഞ്ഞു. മേലുകാവ് ബിഷപ്പ്‌സ് ഹൗസില്‍…

Read More

ബിവിഎം കോളേജില്‍ സോഷ്യല്‍ വര്‍ക്ക് ദിനം ആചരിച്ചു

ചേര്‍പ്പുങ്കല്‍:ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജില്‍, എം.എസ്.ഡബ്ല്യു വിഭാഗം സോഷ്യല്‍ വര്‍ക്ക് ദിനത്തിന്‍റെ പ്രസക്തി അറിയിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ് നടത്തി. വകുപ്പ് മേധാവി ഡോ.സി.ബിന്‍സി അറയ്ക്കല്‍ സോഷ്യല്‍ വര്‍ക്കിന്‍റെ പ്രാധാന്യത്തെക്കുറിച്ചു സന്ദേശം നല്‍കി. കോളേജ് പിന്‍സിപ്പാള്‍ റവ.ഡോ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ബര്‍സാര്‍ ഫാ ജോസഫ് മുണ്ടയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ലോജു കെ ജോയി, സോഷ്യല്‍ വര്‍ക്ക് അദ്ധ്യാപകരായ അനീഷ് ജോര്‍ജ് സജോ ജോയി ദീപ ബാബു ,ക്ലിഫോണ്‍സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Read More

പൂഞ്ഞാറിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം, വാഗമണ്‍ റോഡ് വേഗം പൂര്‍ത്തിയാക്കും: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ടോമി കല്ലാനി

മുണ്ടക്കയം: പൂഞ്ഞാറിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി. എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. മുണ്ടക്കയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി കാന്റിഡേറ്റ് (മുഖാമുഖം) പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിന്റെ സമസ്ഥ മേലകളിലും വികസനം എത്തിക്കുകയെന്നത് തന്റെ കടമയായിരിക്കും. മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള വിതരണം എന്നിവ യാഥാര്‍ത്യമാക്കും. വര്‍ഷങ്ങളായി മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹമാണ് പൂഞ്ഞാര്‍ കേന്ദ്രമാക്കിയുള്ള താലൂക്ക് രൂപികരണം, താലൂക്ക് ആശുപത്രി എന്നിവ നടപ്പിലാക്കും. മണ്ഡലത്തിലെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരുമിപ്പിച്ച് കൊണ്ടുള്ള മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. അനേകം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന വാഗമണ്ണില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ ആവശ്യമായ ടൂറിസം വികസനം നടപ്പിലാക്കും. സഞ്ചാരികള്‍ക്ക് എത്തിച്ചേരുവാനുള്ള പ്രധാനപാതയായ വാഗമണ്‍ റോഡിന്റെ പണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക്…

Read More

പിസി ജോര്‍ജ് പ്രചരണവുമായി മുമ്പോട്ട്; അറയ്ക്കല്‍ പിതാവിനെയും അബ്ദുള്‍ കരിം മൗലവിയെയും സന്ദര്‍ശിച്ചു

ഈരാറ്റുപേട്ട: കേരള രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന പിസി ജോര്‍ജ് പ്രചാരണവുമായി മുന്നോട്ട്. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് കേരളജനപക്ഷം സെക്യൂലര്‍ പാര്‍ട്ടിയാണ്. കേരള രാഷ്ട്രീയത്തില്‍ എന്നും ഒറ്റയാനായി നില്‍ക്കുന്ന പി.സി. ജോര്‍ജ് മൂന്നു മുന്നണികള്‍ക്കുമെതിരെ ഈ തവണയും ജനപക്ഷത്ത് നിന്നാണ് മത്സരിക്കുന്നത്. കേരളജനപക്ഷം സെക്യൂലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ് കാഞ്ഞിരപ്പള്ളി മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനെയും കഴിഞ്ഞ ആറര പതിറ്റാണ്ടുകാലം എരുമേലി മഹല്ല മുസ്ലിം ജമാഅത്തിന്റെ ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ച ബഹു ഉസ്താദ് ഹാജി റ്റി എസ് അബ്ദുള്‍ കരിം മൗലവിയെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.

Read More

കോട്ടയം ജില്ലയില്‍ 169 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 169 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3576 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 83 പുരുഷന്‍മാരും 71 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 197 പേര്‍ രോഗമുക്തരായി. 1871 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82344 പേര്‍ കോവിഡ് ബാധിതരായി. 80270 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7448 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 34കൂരോപ്പട- 9ആര്‍പ്പൂക്കര- 8പാലാ, എലിക്കുളം- 7 രാമപുരം, നെടുംകുന്നം, മാഞ്ഞൂര്‍-6എരുമേലി-5വെള്ളാവൂര്‍, പുതുപ്പള്ളി, ഈരാറ്റുപേട്ട, മുത്തോലി, ഏറ്റുമാനൂര്‍, കുറിച്ചി, മുളക്കുളം-4 മണിമല, കുറവിലങ്ങാട്, തലയാഴം, പാറത്തോട്, പൂഞ്ഞാര്‍, മുണ്ടക്കയം-3വൈക്കം,…

Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19

എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 95 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,193 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പി.ജെ ജോസഫിന്റെ ലയനം തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനം: അഡ്വ.ജോസ് ടോം

പാലാ: സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോൾ പി.സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയിൽ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് പിടിച്ചു വാങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ പി.ജെ ജോസഫ്. കേരള കോൺഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ്…

Read More

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഈരാറ്റുപേട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനർത്ഥി  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈരാറ്റുപേട്ടയിലെ മുട്ടം കവലയിൽ നിന്നും ആയിരകണക്കിന്  പ്രവർത്തകരുടെ അകമ്പടിയോടുകൂടി ഈരാറ്റുപേട്ട ബി.ഡി.ഒ. വിഷ്ണു മോഹൻദേവ് മുൻപാകെയാണ് പത്രിക നൽകിയത്.  കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ജോർജ് കുട്ടി അഗസ്റ്റി, ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം തോമസ് കുട്ടി എം.കെ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, തങ്കമ്മ ജോർജ് കുട്ടി, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഒ പി എ സലാം, ജില്ലാ കൗൺസിൽ അംഗങ്ങളായ കെടി പ്രമോദ്, ഇകെ മുജീബ്, മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, ജില്ലാ പഞ്ചായത്ത്…

Read More

മേലുകാവിൽ എൽ.ഡി.എഫ് കൺവൻഷൻ

മേലുകാവ് .- ജോസ്.കെ.മാണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എൽ.ഡി.എഫ് മേലുകാവ് പഞ്ചായത്ത് കൺവൻഷൻ നടത്തി. സണ്ണി വടക്കേ മുളഞ്ഞിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബാബു.കെ.ജോർജ്, എ.വി.സാമുവേൽ, സിബി തോട്ടുപുറം ബെന്നി മൈലാട്ടർ’ പീറ്റർ പന്തലാനി, അനുരാഗ് പാണ്ടിക്കാട്, അനൂപ്.കെ.കുമാർ, ജെറ്റോ ജോസ്, ടി.സി.ഷാജി എന്നിവർ പ്രസംഗിച്ചു. പ്രചാരണ ഓഫീസ് മേലുകാവ്മറ്റത്ത് ജോസ്.കെ.മാണി തുറന്നു. ടെൻസി ബിജു അലക്സി ജോസഫ്, കെ.പി. റെജി, മനേഷ് കല്ലറയ്ക്കൽ, അബു മാത്യു, സിബി പുരയിടം, ഷൈനി ബേബി, ആലീസ് ജോസഫ്, പ്രേംജിത്ത് ലാൽ, ജോൺസൺ പാമ്പക്കൽ എന്നിവർ പ്രസംഗിച്ചു.

Read More

ഇടതുമുന്നണിയെ ജനം നെഞ്ചിലേറ്ററി ജോസ്.കെ.മാണി.

കൊല്ലപ്പിളളി.- ജനപക്ഷ നിലപാടുകളും നയങ്ങളുo സ്വീകരിക്കുന്ന എൽ.ഡി.എഫ് മുന്നണിയെ കേരള ജനതനെഞ്ചിലേറ്റിയതായി കേരള കോൺ:( എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നണിയുടെ തിളക്കമാർന്ന വിജയം വർദ്ധിച്ച ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കടനാട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.പി.ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ എത്തിയ ജോസ്.കെ.മാണിയെ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻ.സി.പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. അഡ്വ.സണ്ണി ഡേവിഡ്, കുര്യാക്കോസ് ജോസഫ്, പി.കെ.ഷാജു കുമാർ, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജയ്സൺ പുത്തൻ കണ്ടം, കെ.ഒ.രഘു, ജോസ്കുന്നുംപുറം, സേവ്യർ അറയ്ക്കൽ, ബേബി കുറുവത്താഴെ എന്നിവർ പ്രസംഗിച്ചു

Read More