നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയില്‍ ഏഴു പേര് ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാലായിലും പൂഞ്ഞാറിലും രണ്ടു പേര് വീതവും ,വൈക്കം, കോട്ടയം, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് പത്രിക നല്‍കിയത്. ആകെ 12 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ പാലാജോസ് കെ. മാണി -കേരള കോണ്‍ഗ്രസ് (എം)മാണി സി. കാപ്പന്-സ്വതന്ത്രന് പൂഞ്ഞാര്‍പി.സി. ജോര്‍ജ് -കേരള ജനപക്ഷം(സെക്കുലര്‍)ആല്ബിന് മാത്യു-സ്വതന്ത്രന് വൈക്കംസാബു ദേവസ്യ-എസ്.യു.സി.ഐ കോട്ടയംഅഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം) ചങ്ങനാശേരിജോമോന് ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്
Read MoreDay: March 15, 2021
മാണി സി കാപ്പൻ പാലായിൽ ചരിത്രവിജയം നേടും: ഉമ്മൻചാണ്ടി
പാലാ: പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ചരിത്ര വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയകാലം കൊണ്ടു മണ്ഡലത്തിൽ വൻ വികസനം വന്നയാളാണ് കാപ്പൻ. കുറഞ്ഞ സമയംകൊണ്ട് പ്രവർത്തിക്കുന്ന എം എൽ എ എന്ന പേര് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങളോടൊപ്പമാണ് കാപ്പൻ്റെ പ്രവർത്തനം. ജനങ്ങൾക്കായി ഏറ്റെടുക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന എം എൽ എ ആണ് കാപ്പനെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെ എം മാണിയുടെ സേവനം വളരെ വലുതാണ്. അദ്ദേഹത്തിൻ്റെ പിൻതുടർച്ച അവകാശപ്പെടുന്നവർ അദ്ദേഹത്തോട് നീതി പുലർത്തുന്നില്ല. കെ എം മാണി ബജറ്റവതരിപ്പിച്ചപ്പോൾ ഇടതുമുന്നണി കാട്ടിയത് ജനം കണ്ടതാണ്. അത് കേസായി.…
Read Moreപാലായെ പന്നിക്കാടാക്കിയതിനെതിരെ പ്രതിഷേധമിരമ്പി
പാലാ: പാലായെ പന്നിക്കാടെന്നാക്ഷേപിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ നടപടിക്കെതിരെ പാലായിൽ പ്രതിഷേധമിരമ്പി. പാലായുടെ ചരിത്രം വളച്ചൊടിച്ചു പൂർവ്വികരെ ഒഴിവാക്കി പാലക്കാരെ അപമാനിച്ച നടപടിക്കെതിരെ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് പാലായിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ‘എൻ്റെ പാലാ എൻ്റെ അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തിയാണ് തിരഞ്ഞെടുപ്പ് കൺവൻഷനു പിന്നാലെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പാലാക്കാരെ അപമാനിച്ചവർക്കു മാപ്പില്ല; പൂർവ്വകരെ മറന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിൽ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനക്കാർ മുഴക്കി. കുരിശുപള്ളി ജംഗ്ഷൻ മുതൽ ളാലം പാലം ജംഗ് ഷൻ വരെയായിരുന്നു പ്രകടനം. ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പ്രൊഫ സതീഷ് ചൊള്ളാനി, മുൻ എം പി ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, തോമസ് കല്ലാടൻ, റോയി എലിപ്പുലിക്കാട്ടിൽ,…
Read Moreജനസാഗരത്തെ സാക്ഷിയാക്കി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.
കോട്ടയം : മുതിർന്ന നേതാക്കളുടെ അനുഗ്രാഹാശിസ്സകളോടെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളുമടക്കം വൻ ജനാവലിയുടെ അകമ്പടിയോടെയുള്ള പ്രകടനത്തിന് ശേഷമാണ് പത്രിക സമർപ്പിച്ചത്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പ്, കോട്ടയം എംപി തോമസ് ചാഴിക്കാടൻ .പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, സി.പി.ഐ.എം കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡൻറ് റ്റി.ആർ രഘുനാഥൻ, പി.കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Read Moreജോസ് കെ മാണിയുടെ പ്രചാരണത്തിന്മുഖ്യമന്ത്രി 22ന് പാലായിൽ
പാലാ:എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ,മന്ത്രി കെ കെ ശൈലജയും എത്തുന്നു. പിണറായി വിജയൻ 22ന് രാവിലെ ഒൻപതിന് പാലാ കൊട്ടാരമറ്റം ജംങ്ഷനിലും, മന്ത്രി കെ കെ ശൈലജ 23ന് രാവിലെ ഒൻപതിന് എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്തും പൊതുയോഗങ്ങളിൽ പ്രസംഗിക്കും. മറ്റ് മന്ത്രിമാരും എൽഡിഎഫ് സംസ്ഥാന നേതാക്കളും വരും ദിവസങ്ങളിൽ പാലായിൽ പ്രചാരണത്തിന് എത്തും.
Read Moreസംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസര്‍ഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,410 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74 ആണ്.…
Read Moreരണ്ടിലയുടെ കരുത്തില്‍ ജോസ് കെ മാണിയുടെ പത്രികാസമര്‍പ്പണം
പാലാ: കെ.എം.മാണിയുടെ സ്വന്തം രണ്ടില യുടെ അവകാശം ജോസ്.കെ.മാണിയുടെ കൈയ്യില്‍ നിന്നും എങ്ങനെയും തട്ടിത്തെറിപ്പിക്കുവാനുള്ള പി.ജെ.ജോസഫ് വിഭാഗത്തിന്റെ അവസാന ശ്രമവും പരാജയപ്പെടുത്തി കൊണ്ടുള്ള സുപ്രീം കോടതി വിധി ഉണ്ടായ സന്തോഷ വാര്‍ത്തയുമായാണ് ജോസ്.കെ.മാണി നിയമസഭയിലേക്കുള്ള കന്നി അങ്കത്തിനായുള്ള നാമനിര്‍ദ്ദേശക പത്രികയില്‍ ഇന്ന് ഉച്ചയോടു കൂടി ഒപ്പ് വച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശക പത്രികാസമര്‍പ്പണത്തിന്റെ അവസാന ദിവസം ഉച്ചയ്ക്കുശേഷമാണ് ഇതേ കേസില്‍ ഹൈക്കോടതി വിധിയുണ്ടായതും എല്ലാ സ്ഥാനാര്‍ത്ഥികളും രണ്ടില ചിഹ്നത്തില്‍ പത്രിക സമര്‍പ്പിച്ചതും.’ ഇന്നും കേരള കോണ്‍.(എം) സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി സുപ്രീം കോടതി വിധിയും ഉണ്ടായിരിക്കുകയാണ്.ഇതോടെ രണ്ടില തര്‍ക്കം അവസാനിച്ചതായി കണക്കാക്കാം. പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ലഭിക്കാതെ മത്സരിക്കേണ്ടി വന്നെങ്കില്‍ ചിഹ്നത്തിന് വില പറഞ്ഞവര്‍ക്ക് ഇനി ഏതെങ്കിലും സ്വതന്ത്ര ചിഹ്നം മാത്രമെ ലഭിക്കൂ. പാര്‍ട്ടി പേരുകള്‍ ഒന്നും ഉപയോഗിക്കാനും കഴിയില്ല. നാമനിര്‍ദ്ദേശക പത്രികാസമര്പ്പണവുമായി…
Read Moreവ്യാജരേഖ ചമച്ച് ബാങ്ക് ലോണ്‍ എടുത്ത് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പോലീസിന്റെ പിടിയില്‍
ഈരാറ്റുപേട്ട നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും 2005 ല്‍ വ്യാജരേഖകള്‍ ഹാജരാക്കി ലോണെടുത്ത ശേഷം ലോണ്‍ തുക തിരിച്ചടയ്ക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി ഹബീബ് മേത്തര്‍(57) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയില്‍ ആയത്. പരാതിക്കാരന് നടയ്ക്കല്‍ സ്വദേശിക്ക് ബാങ്കില്‍ പണം അടയ്ക്കണം എന്ന് കാണിച്ച് ഗ്രാമീണ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് പരാതിക്കാരന് ബാങ്കില്‍ ചെന്ന് അന്വേഷണം നടത്തിയ സമയം പ്രതി പരാതിക്കാരന്റെ പേരില്‍ വ്യാജ കരം അടച്ച രസീത് ഉള്‍പ്പെടെ തയ്യാറാക്കി ബാങ്കില്‍ ഹാജരാക്കി 2005 ല്‍ ലോണ്‍ എടുക്കുകയും തുടര്‍ന്ന് പ്രതി ബാങ്കിനു ഈടായി നല്‍കിയിരുന്ന പ്രതിയുടെ പേരില്‍ ഉള്ള സ്ഥലം വില്പന നടത്തുകയും ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരനു ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വ്യാജരേഖ…
Read Moreജോസ് കെ മാണിയ്ക്കുവേണ്ടി കലാകാരന്മാർ രംഗത്തിറങ്ങുന്നു.
പാലാ: എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയത്തിനുവേണ്ടി എൻ സി പി ദേശീയ കലാ സംസ്കൃതിയുടെ നേതൃത്വത്തിൽ കലാകാരന്മാരുടെ സംഗമം നടക്കും. മാർച്ച് 16 വൈകുന്നേരം 5.30ന് പാലാ മിൽക്കുബാർ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന സംഗമം ചലച്ചിത്രതാരം ഗായത്രി ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി ജോസ് കെ മാണി ചടങ്ങിൽ സംബന്ധിക്കും. സംഗമത്തിന്റെ വിജയത്തിനായി സംഘടിപ്പിച്ച ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, ബേബി ഊരകത്ത്, എം.ആർ രാജു, മണി വള്ളിക്കാട്ടിൽ, ഷാജി ചെമ്പുളായിൽ, ഐഷ ജഗദീഷ്, ബീന ജോബി, സതീഷ് കല്ലക്കുളം, ജോഷി ഏറത്ത്, ജോസ് കുന്നുംപുറം, രതീഷ് വള്ളിക്കാട്ടിൽ, ജോണി കെ എ, വി കെ ശശീന്ദ്രൻ, രഞ്ജിത്ത് മൂന്നിലവ്, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോമി…
Read Moreന്യൂ വിഷൻ ഐ ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
പൂഞ്ഞാർ : പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ ദേവാലയത്തിന്റെയും , ന്യൂ വിഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 16, 17 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. ഡോക്ടർ ലിജി ജോമോൻ ക്യാമ്പിന് നേതൃത്വം നൽകും. തിമിരം, റെറ്റിന നിർണ്ണയം എന്നിവ സൗജന്യമാണ്. കൂടാതെ ലെൻസുകൾക്കും , ഫ്രയിമുകൾക്കും 20% ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്
Read More