അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള്‍ അറസ്റ്റില്‍

അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള്‍ അറസ്റ്റില്‍. ഇടുക്കി പീരുമേട് കുമളി വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടു മഠം ശ്രീരാജ് നമ്പൂതിരി (27) ആണ് കോട്ടയം ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തില്‍ കോട്ടയം ഡി.വൈ.എസ്.പി എം. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫെബ്രുവരി മാസം പത്താം തീയതിയാണ് അയര്‍ക്കുന്നത്ത് വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് പുറത്തു പോയ സമയം നോക്കി വെള്ളം ചോദിച്ച് ഒരാള്‍ എത്തുന്നത്. കുപ്പിയില്‍ വെള്ളം നല്‍കിയ ശേഷം ഇയാള്‍ തിരികെപ്പോയി സമീപത്ത് ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറി കയ്യിലിരുന്ന കളിത്തോക്ക് ചൂണ്ടി വൃദ്ധയുടെ വായില്‍ തുണി…

Read More

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19

കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 101 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 85 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്,…

Read More

തേവരുപാറയിൽ വീട് വാടകയ്ക്ക്

ഈരാറ്റുപേട്ട: തേവരുപാറയിൽ ഒരു കിടപ്പുമുറിയും, അടുക്കളയും, ബാത്ത്റൂമുമുള്ള വീട് വാടകയ്ക്ക്. വാടക 1000 രൂപാ മുതൽ . വെള്ളം, കറന്റ് എന്നിവ സൗജന്യം. ആവശ്യക്കാർ 9847941594 എന്ന നമ്പറിൽ വിളിക്കുക.

Read More

ബി.വി.എം കോളേജ് നൽകിയ പുരസ്കാരങ്ങൾ മാർ ജോക്കബ് മുരിക്കനിൽ നിന്നും അദ്ധ്യാപകർഏറ്റുവാങ്ങി

പാലാ: മാര്‍ ജേക്കബ്‌ മുരിക്കന്‍ പിതാവില്‍ നിന്നും ചേര്‍പ്പുങ്കല്‍ ബി .വി.എം. കോളേജ് നല്‍കിയ പുരസ്കാരം ശ്രീ മാത്യു എം കുര്യാക്കോസ് (പ്രിന്‍സിപ്പല്‍ സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലാ), ശ്രീ സിബി ജോസഫ് (ഹെഡ് മാസ്റ്റര്‍ സെന്‍റ് തോമസ് ഹൈസ്കൂള്‍ മരങ്ങാട്ടുപള്ളി), റവ. സി.സൗമ്യ എഫ്.സി.സി (ഹെഡ് മിസ്ട്രസ് സെന്‍റ് മേരീസ് എല്‍.പി സ്കൂള്‍ അരുവിത്തുറ), എന്നിവര്‍ സ്വീകരിച്ചു. കോളേജ് മാനേജര്‍ വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ,കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ ജോസഫ് മുണ്ടക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read More

പൂഞ്ഞാര്‍ പിടിക്കാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

ഏറെ ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കേരള കോണ്‍ഗ്രസ് എം തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പൂഞ്ഞാര്‍ പിടിക്കാന്‍ എല്‍ഡിഎഫ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ്. അഭിഭാഷകന്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകന്‍, സഹകാരി, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം. കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലനാട് ഡെവല്പ്മെന്റ് സൊസൈറ്റി (എം. ഡി. എസ്.) ഡയറക്ടര്‍ എന്നീ മേഖലകളില്‍ മികവു തെളിയിച്ചാണ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്ന 54കാരന്‍ പൂഞ്ഞാറില്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നത്. രാഷ്ട്രീയ തുടക്കം കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് സിയിലൂടെ കാമ്പസ് രാഷ്ട്രീയത്തിലെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് യൂണിയന്‍ ചെയര്‍മാന്‍(198788), ബിരുദ വിദ്യാര്‍ഥി പ്രതിനിധി, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ക്യാമ്പസ്…

Read More

മുന്നൊരുക്കത്തോടെ പാലായില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം

പാലാ: പാലാ നിയോജക മണ്ഡലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുനൂറില്‍പ്പരം കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തതിന്റെ ആവേശവുമായി ജോസ്. കെ. മാണി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നേറുന്നു. ജനകീയം കാല്‍നടയാത്രയും എല്‍.ഡി.എഫ് നേതൃസംഗമങ്ങളും പൂര്‍ത്തീകരിച്ചാണ് ഇന്ന് ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചത്. ഒരു പഞ്ചായത്തില്‍ ശരാശരി 15 കുടുംബ സംഗമങ്ങളിലെങ്കിലും ജോസ്. കെ. മാണിയും ഇടതുമുന്നണി നേതാക്കളും പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച സമ്മേളനങ്ങളില്‍ തുടര്‍ഭരണം ഉറപ്പു വരുത്താന്‍ ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകതയും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. കൊച്ചുകുട്ടികള്‍ മുതല്‍ വനിതകളും വയോജനങ്ങള്‍ വരെയുള്ളവരും കുടുംബ സമ്മേളനങ്ങളില്‍ ഉത്സാഹത്തോടെ പങ്കെടുത്തത് ഇടതു മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പ്രാദേശിക ജനപ്രതിനിധികള്‍, സഹകാരികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. വനിത, യുവജന സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ പ്രത്യേകം പ്രചാരണം നടത്തും.

Read More

ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ആര്‍ക്കാട്ട് എ.സി. ഇട്ടിയവിരാ സാര്‍ നിര്യാതനായി

ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ആര്‍ക്കാട്ട് എ.സി. ഇട്ടിയവിരാ (86) ബാംഗ്ലൂരില്‍ നിര്യാതനായി. മൃതസംസ്‌കാരം പിന്നീട് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

Read More