മാണി സി കാപ്പന് പിന്തുണയുമായി കര്‍ഷകര്‍

പാലാ: മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താന്‍ വിവിധ കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ റബ്ബറിന് തറവില 250 രൂപ നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയെ യോഗം സ്വാഗതം ചെയ്തു. മാണി സി കാപ്പന് യോഗം പിന്തുണ പ്രഖ്യാപിച്ചു. അനൂപ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

Read More

തപാല്‍ വോട്ട്: ജാഗ്രത പാലിക്കണമെന്ന് യുഡിഎഫ്

പാലാ: തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നവര്‍ അവ കൊണ്ടുവരുന്ന ആളുകള്‍ വശം തന്നെ കൊടുത്തയയ്ക്കണമെന്നു നിര്‍ബ്ബന്ധമില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ പ്രൊഫ സതീഷ് ചൊള്ളാനി. പോസ്റ്റല്‍ ബാലറ്റ് ലഭ്യമാകുന്നവര്‍ അത് രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ വഴിയോ വിശ്വാസമുള്ള ആള്‍ വശമോ റിട്ടേണിംഗ് ഓഫീസര്‍ക്ക് എത്തിച്ചു നല്‍കിയാല്‍ മതിയാകും. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുവരുന്നവര്‍ അവ തിരികെ കൊണ്ടുപോകാമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തല്‍കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ പോസ്റ്റല്‍ വോട്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തില്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും യു ഡി എഫ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

Read More

ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കണം; കോട്ടയത്ത് സര്‍വമത മേലധ്യക്ഷ സംഗമം നാളെ

കോട്ടയം: ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ജവം കാട്ടണം എന്നാവശ്യപ്പെട്ടു സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ (11/03/2021) ഉച്ച കഴിഞ്ഞു 2.30ന് കോട്ടയത്ത് സര്‍വമത മേലധ്യക്ഷ സംഗമം നടത്തുന്നു. കോട്ടയത്ത് ബിഷപ്പ് ജേക്കബ് മെമ്മോറിയല്‍ ഹാളിലാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ള സംഗമത്തോട് അനുബന്ധിച്ച് സമിതി പ്രസിഡന്റ് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ കാണും. ഇരുപതോളം പിതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. പാളയം ഇമാം ഡോ വി വി ഷുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. ശാന്തിഗിരി മഠാധിപതി സ്വാമി രത്‌ന ജ്ഞാന തപസ്വി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത സമരജ്വാല തെളിക്കും.

Read More

ഷാജി ജോസ് പുന്നത്താനത്ത് നിര്യാതനായി

തലനാട്: ഷാജി ജോസ് പുന്നത്താനത്ത് (45) നിര്യാതനായി. സംസ്‌കാരം നാളെ (11-03-2021, വ്യാഴം) ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് വീട്ടില്‍ ആരംഭിച്ച് അയ്യമ്പാറ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.

Read More

പാലായില്‍ ജോസ് കെ മാണി, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാര്‍ഥികള്‍ ഇവര്‍

പാലാ: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 13 മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ഇതില്‍ കുറ്റ്യാടി മണ്ഡലത്തില്‍ ഒഴിച്ചുള്ള ബാക്കി 12 മണ്ഡലങ്ങളിലുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റ്യാടിയില്‍ സിപിഐയുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. പാലായില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ മല്‍സരിക്കും. പൂഞ്ഞാറില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജും പോരിനിറങ്ങും. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് ആണ് ഇക്കുറി സ്ഥാനാര്‍ഥി. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ തന്നെ ജനവിധി തേടും. സ്ഥാനാര്‍ഥി പട്ടിക ജോസ് കെ മാണി- പാലാറോഷി അഗസ്റ്റിന്‍ – ഇടുക്കിഡോ. എന്‍ ജയരാജ് – കാഞ്ഞിരപ്പള്ളിസ്റ്റീഫന്‍ ജോര്‍ജ്- കടുത്തുരുത്തി അഡ്വ. പ്രമോദ് നാരായണ്‍- റാന്നിഅഡ്വ. ജോബ് മൈക്കിള്‍- ചങ്ങനാശ്ശേരികെ…

Read More

കടനാട്ടില്‍ കുടിശ്ശിക അദാലത്ത് വെള്ളിയാഴ്ച

കടനാട്: കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നവകേരളീയം കുടിശ്ശിക നിവാരണ അദാലത്ത് വെള്ളിയാഴ്ച (12/03/ 2021) രാവിലെ 10 മുതല്‍ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. എല്ലാ കുടിശ്ശികക്കാരും അദാലത്തില്‍ പങ്കെടുത്ത് ഇളവുകളോടെ കുടിശ്ശിക അടച്ചു തീര്‍ക്കണമെന്ന് പ്രസിഡന്റ് പി ആര്‍ സാബു അറിയിച്ചു.

Read More

തൊടുപുഴ ആശീർവാദ് സിനിപ്ലസ് തിയറ്റർ കുഞ്ഞൻ മാതൃക; മിനിയേച്ചർ ആർട്ടിൽ തിളങ്ങി മജീഷ്.

കളത്തൂകടവ്: മിനിയേച്ചർ ആര്‍ട്ടില്‍ ശ്രദ്ധനേടി പോസ്റ്റ് ഓഫീസ് താൽകാലിക ജീവനക്കാരനായ കലാകാരന്‍. വീടുകളുടെയും വാഹനങ്ങളുടെയും കുഞ്ഞന്‍ മാതൃകള്‍ നിര്‍മിച്ച് ശ്രദ്ധേയനാവുകയാണ് ഈരാറ്റുപേട്ട കളത്തൂകടവ് സ്വദേശിയായ മജീഷ് എന്ന യുവാവ്. സ്വന്തം വീടിൻ്റെ മോഡലിൽ തുടങ്ങി നിരവധി മിനിയേച്ചര്‍ രൂപങ്ങൾ മജീഷിൻ്റെ കലാവിരുതിൽ നിര്‍മ്മിച്ചിട്ടുണ്ട്.! കാർഡ്ബോർഡിലാണ് ആദ്യം വാഹനങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. പിന്നീട് ഫോം ഷീറ്റിലേക്ക് മാറി.! സിനിമാപ്രേമി കൂടിയായ മജീഷിൻ്റെ മോഹൻലാലിനോടുള്ള ആരാധനയാണ് ലാലേട്ടൻ്റെ നിയന്ത്രണത്തിലുള്ള തൊടുപുഴ ആശീർവാദ് സിനിപ്ലസ് തീയറ്ററിൻ്റെ മിനിയച്ചർ മോഡൽ നിർമ്മിക്കുക എന്ന ആഗ്രഹത്തിലേക്ക് മജിഷ് എത്തിച്ചേർന്നത്.! ജോലി തിരക്കുകൾക്ക് ഇടയിൽ കിട്ടുന്ന ഫ്രീ ടൈമിൽ ആണ് മജീഷിൻ്റെ മിനിയേച്ചർ വർക്ക്. ഏകദ്ദേശം 5മാസം സമയമെടുത്താണ് ആശീർവാദ് തിയറ്റർ മോഡൽ എന്ന തൻ്റെസ്വപ്നംഈ ചെറുപ്പക്കാരൻ പൂർത്തികരിച്ചത്. ഇദ്ദേഹത്തിൻ്റെ മിനിയച്ചർ നിർമ്മാണത്തെ പറ്റി അറിഞ്ഞ മോഹൻലാലിൻ്റെ ബിസിനസ് പാട്ണറും സഹചാരിയുമായ അൻ്റണി പെരുമ്പാവൂർ എറണാകുളത്ത്…

Read More

കോട്ടയം ജില്ലയില്‍ 180 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 180 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 3549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 80 പുരുഷന്‍മാരും 85 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 281 പേര്‍ രോഗമുക്തരായി. 2433 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81254 പേര്‍ കോവിഡ് ബാധിതരായി. 78626 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10595 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 27മുത്തോലി- 12പാമ്പാടി, ഏറ്റുമാനൂര്‍, കടനാട്- 8 മുണ്ടക്കയം-7എരുമേലി, മാടപ്പള്ളി-6കരൂര്‍-5കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, ആര്‍പ്പൂക്കര-4 രാമപുരം, പായിപ്പാട്,ഉദയനാപുരം, അതിരമ്പുഴ, പാറത്തോട്, അയര്‍ക്കുന്നം, തിരുവാര്‍പ്പ്, കൂരോപ്പട, വൈക്കം, വെള്ളൂര്‍, ചിറക്കടവ്-3 മാഞ്ഞൂര്‍, തൃക്കൊടിത്താനം, തലയോലപ്പറമ്പ്,…

Read More

സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19

കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,20,60,313…

Read More

മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന് പുരസ്കാരം

പാലാ: പാലാ രൂപത സഹായ മെത്രാൻ അഭിവന്ധ്യ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന് പുരസ്കാരം. നാക് റീ അക്രെഡിറ്റേഷനില്‍ A++ റാങ്കു ലഭിച്ച സെന്‍റ് തോമസ് കോളേജിന്‍റെ മാനേജര്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന് ചേര്‍പ്പുങ്കല്‍ ബി.വി. എം. കോളേജ് മാനേജര്‍ വെരി റവ ഫാ. ജോസഫ് പാനാമ്പുഴ പുരസ്കാരം നല്‍കി ആദരിച്ചു.

Read More