പാലാ: ദുരിതകാലത്ത് സാമൂഹികക്ഷേമം ഉറപ്പുവരുത്തിയ സര്‍ക്കാരാണ് എല്‍.ഡി.എഫ് എന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. സഹായഹസ്തം നല്കിയ മുന്നണിയെ ജനം കൈവിടുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പു ഫലം ജനപിന്തുണയുടെ നേര്‍സാക്ഷ്യമാണ്. എല്‍ഡിഎഫ് പാലാ നഗരസഭാ നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സിബി തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ ജോര്‍ജ്, പ്രൊഫ ലോപ്പസ് മാത്യു, അഡ്വ. വി.ടി. തോമസ്, ഫിലിപ്പ് കുഴികുളം, ബെന്നി മൈലാടൂര്‍, ആന്റോ പടിഞ്ഞാറേക്കര, ഷാര്‍ളി മാത്യു, പീറ്റര്‍ പന്തലാനി, ബിനു പുളിക്കകണ്ടം, സിജി പ്രസാദ്, ബിജു പാലൂപടവന്‍, ജോസുകുട്ടി പൂവേലി എന്നിവര്‍ പ്രസംഗിച്ചു. കരൂര്‍ പഞ്ചായത്ത് എല്‍.ഡി.എഫ് നേതൃസമ്മേളനം വലവൂരില്‍ നടന്നു. വി.ജി. സലി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ ജോര്‍ജ്, അഡ്വ.സണ്ണി ഡേവിഡ്, ബാബു കെ. ജോര്‍ജ്, ഫിലിപ്പ് കുഴികുളം, ബെന്നി മൈലാട്ടൂര്‍, അഡ്വ. ജോസ് ടോം,…
Read MoreDay: March 9, 2021
അത്യപൂര്‍വമായ ഭൂഗര്‍ഭ മല്‍സ്യത്തെ കണ്ടെത്തി; പാലാ സെന്റ് തോമസ് കോളേജ് സുവോളജി ഡിപ്പാര്‍ട്ട്മെന്റ് മ്യൂസിയത്തിലേക്ക് പുതിയ അതിഥി
പാലാ: സെന്റ് തോമസ് കോളേജിലെ സുവോളജി ഡിപ്പാര്‍ട്ടുമെന്റ് മ്യൂസിയത്തിലേയ്ക്ക് അപൂര്‍വ്വമായ ഒരു അതിഥി കൂടി. സുവോളജി വിഭാഗത്തിലെ അദ്ധ്യാപകര്‍ നടത്തിയ പഠനത്തിലാണ് അപൂര്‍വ്വമായ ഈല്‍ (0) ഇനത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. പത്തനംതിട്ട, പന്തളം സ്വദേശിയും സുവോളജി ബിരുദാനന്തര ബിരുദധാരിയായ ജോമി ബി. സാമുവല്‍ തന്റെ വീട്ടിലെ കിണര്‍ തേകുന്നതിനിടയിലാണ് യദൃശ്ചികമായി മണ്ണിരയെപോലെ തോന്നിക്കുന്ന ഈ അപൂര്‍വ്വ ജീവിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇത് മത്സ്യമാണോ എന്ന് സംശയിച്ച് അദ്ദേഹം സംശയനിവാരണത്തിനായി പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗവുമായി ബന്ധപ്പെട്ട് ഇതിനെ അദ്ധ്യാപകര്‍ക്ക് കൈമാറി. സുവോളജി വിഭാഗത്തിലെ അദ്ധ്യാപകരായ ശ്രീ. മാത്യു തോമസ്, ഡോ. ജയേഷ് ആന്റണി, ഡോ. പ്രതീഷ് മാത്യു, കുമാരി ആന്‍ സൂസന് മാത്യു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ സിന്ബ്രാന്കിടെ(Synbanchidae) കുടുംബത്തില്‍പ്പെട്ട മലബാര്‍ സ്വാമ്പ് ഈല്‍ (Malabar Swamp Eel) അഥവാ രക്തമിക്തിസ്…
Read Moreലോക വനിതാദിനമായ മാർച്ച് 8 ന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വനിതാദിനം ആചരിച്ചു.
പാലാ: ലോക വനിതാദിനമായ മാർച്ച് 8 ന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വനിതാദിനം ആചരിച്ചു. വനിതകളെ ആദരിക്കുന്ന ദിനത്തിൽ ആശുപത്രിയിൽ എത്തിയ എല്ലാ വനിത രോഗികൾക്കും റോസാപ്പൂക്കൾ നൽകിയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ വനിതാ ജീവനക്കാർ സ്വീകരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും പ്രത്യേകമായി ആദരിച്ചും അവർക്കായി വിവിധ പരിപാടികളും ഒരുക്കിയാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ വനിതാദിനത്തിൽ പങ്കുചേർന്നത്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് വനിതകൾ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെയും സഹകരണത്തെയും പ്രേത്യകം അഭിനന്ദിച്ച ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കാനും മറന്നില്ല. ക്ലിനിക്കൽ, അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 800 ഓളം സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമായി മാർ സ്ലീവാ മെഡിസിറ്റി പാലായെ വളത്തിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വ നിതാദിനത്തിൽ ആശുപത്രിയിലെ…
Read Moreകോട്ടയം ജില്ലയില്‍ 279 പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ 279 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേര് രോഗബാധിതരായി. പുതിയതായി 4394 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 116 പുരുഷന്മാരും 132 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 175 പേര് രോഗമുക്തരായി. 2536 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81076 പേര് കോവിഡ് ബാധിതരായി. 78540 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10679 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-28കുമരകം-19ഈരാറ്റുപേട്ട-16ഏറ്റുമാനൂര്‍-14 അതിരമ്പുഴ, ചങ്ങനാശേരി- 13പാലാ-11രാമപുരം-10പാമ്പാടി,മാഞ്ഞൂര്‍, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍-7 മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍, കല്ലറ, കാണക്കാരി, വൈക്കം, ചിറക്കടവ്, നീണ്ടൂര്‍-6കറുകച്ചാല്‍, തിടനാട്, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കരൂര്‍, ഉഴവൂര്‍-4മുണ്ടക്കയം, തലനാട്, ടി.വി പുരം, ആര്‍പ്പൂക്കര,…
Read Moreമദ്യലഹരിയിൽ നാടിനെ നടുക്കിയ കൊലപാതകം; മധ്യ വയസ്ക്കനെ കുട്ടികുറ്റവാളി ഉൾപ്പെടുന്ന ബന്ധുക്കൾ അടിച്ചുക്കൊന്നു
കളത്തൂക്കടവ് : ഞണ്ടുകല്ലിൽ താമസിക്കുന്ന രാജനെ കൊലപ്പെടുത്തിയ കേസിലാണ് രാജന്റെ സഹോദരൻ ജോസ് (49),ലിജോ ജോസഫ് (29), ജോസിന്റെ മകൻ പ്രായപൂർത്തിയാകാത്ത കുട്ടി കുറ്റവാളിയും ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. മാർച്ച് ഏഴാം തീയതി രാത്രി 12.30 മണിയോടുകൂടി ഞണ്ടുകല്ലിലുള്ള വീടിനുള്ളിൽ ആണ് രാജൻ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് രാജന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. മാർച്ച് 7- നു ഞായറാഴ്ച പുലർച്ചെ രാജൻ പതിവുപോലെ കോതമംഗലത്ത് ഉള്ള വീട്ടിൽ നിന്നും ഞണ്ടുകല്ലിലുള്ള രാജേന്റെ സ്വന്തം വീട്ടിലെത്തി. രാജന്റെ വീടിന്റെ അടുത്ത് ആണ് ജോസും കുടുംബവും താമസിക്കുന്നത്.150 മീറ്റർ ചുറ്റളവിൽ മറ്റു വീടുകൾ ഒന്നും തന്നെ ആ ഭാഗത്ത് ഇല്ല. തുടർന്ന് മാർച്ച് ഏഴാം തീയതി…
Read Moreസംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19
കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,…
Read Moreകൈപ്പള്ളി കുന്തൻപാറ ഭാഗത്ത് വൻ തീപിടുത്തം
കൈപ്പള്ളി : കുന്തൻ പാറ ഭാഗത്ത് തീപിടുത്തം. 12 മണി മുതൽ തീ അണയ്ക്കാൻ ഫയർഫോഴ്സും, നാട്ടുകാരും ശ്രമിക്കുകയാണ്. എന്നാൽ, ഇതുവരെ തീ അണക്കാൻ സാധിച്ചിട്ടില്ല. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുകയാണ്. സ്ഥലത്ത് കാറ്റ് വീശുന്നത് തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ ദുഷ്കരമാക്കുന്നു. റബ്ബർ തോട്ടവും , മറ്റ് കൃഷികളും തീ കവർന്നു. കുത്തനെയുള്ള കയറ്റമായതിനാൽ ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്തെത്താൻ സാധിക്കില്ല. ചെറിയ വാൻ സ്ഥലത്തെത്തിച്ച് തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കാഞിരപ്പള്ളി, മുണ്ടക്കയം ഫയർ സ്റ്റേഷനിലെ ഉദ്യോ ഗന്ഥരും, നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ പടർന്നതെങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.25 ഏക്കർ ഭൂമിയോളം കത്തിനശിച്ചു.
Read More